Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല പാതയിലെ...

ശബരിമല പാതയിലെ ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റും -മന്ത്രി കെ. രാജു

text_fields
bookmark_border
പത്തനംതിട്ട: ഇൗ മാസം 16ന്​ തുലാമാസ പൂജക്ക്​ ഭക്​തരെ പ്രവേശിപ്പിക്കുന്നതിന്​ മുമ്പ്​ ശബരിമല പാതയിലെ റോഡുകളുടെ ഇരുവശവും ഭീഷണിയായി നിൽക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന്​ വനംവകുപ്പ്​ മന്ത്രി കെ.രാജു. വനം വകുപ്പി​ൻെറ നേതൃത്വത്തില്‍ പത്തനംതിട്ട ​െറസ്​റ്റ്ഹൗ​സില്‍ നടന്ന ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല മണ്ഡലകാലത്ത് സാധാരണ ഒരുക്കാറുള്ള എല്ലാ സംവിധാനങ്ങളും വനംവകുപ്പ് ഇത്തവണയും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പമ്പാനദിയില്‍ കുളി നിരോധിച്ചിരിക്കുന്നതിനാല്‍ പ്രത്യേകമായൊരുക്കുന്ന ഷവര്‍ സംവിധാനത്തി​ൻെറ സ്ഥലവുമായി ബന്ധപ്പെട്ട അനുമതി വനം വകുപ്പ് നല്‍കും. കാട്ടുമൃഗങ്ങളുടെ ആക്രമണം പരമാവധി കുറയ്ക്കുന്നതിനായി പത്തുപേരുള്ള രണ്ട് റാപ്പിഡ് ടെസ്​റ്റ്​ ഫോഴ്‌സിനെ നിയോഗിക്കും. വന്യജീവികളെ കണ്ടാല്‍ വിവരങ്ങള്‍ വനംവകുപ്പ്​, പൊലീസ് വിഭാഗങ്ങളെ പെട്ടെന്ന് അറിയിക്കാനുള്ള എസ്.എം.എസ് അലര്‍ട്ട് സംവിധാനവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വകുപ്പ്​ മേധാവി പി.കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്​റ്റ്​ സഞ്ജയന്‍ കുമാര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story