Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമസാജ്​ വാഗ്​ദാനവുമായി...

മസാജ്​ വാഗ്​ദാനവുമായി കോട്ടയത്ത് പരസ്യബോർഡുകൾ

text_fields
bookmark_border
കോട്ടയം: മസാജ്പാർലറുകളുടെ മറവിൽ പെൺവാണിഭസംഘങ്ങൾ സജീവമാണെന്ന ആക്ഷേപങ്ങൾക്കിടെ, ക്രോസ്​ മസാജിങ്​ അടക്കമുള്ള വാഗ്​ദാനങ്ങളുമായി ​കോട്ടയത്ത്​ പരസ്യബോർഡുകൾ. കോട്ടയം നഗരത്തി​ൻെറ വിവിധ ഭാഗങ്ങളിലാണ്​ സ്​ത്രീകളും പുരുഷന്മാരുമായ തെറാപ്പിസ്​റ്റുകളുണ്ടെന്ന പരസ്യബോർഡ്​ പ്രത്യക്ഷപ്പെട്ടത്​. ക്രോസ്​ മസാജിങ്​ കോട്ടയത്തും ലഭ്യമാണെന്ന തലക്കെ​ട്ടിൽ ചിത്രത്തോടുകൂടിയാണ്​ പരസ്യം. ബന്ധപ്പെടേണ്ട ഫോൺ നമ്പറും വലുതായി പ്രദർശിപ്പിച്ചിട്ടുണ്ട്​. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മണർകാട്​ കേന്ദ്രീകരിച്ചാണ്​ പ്രവർത്തനമെന്നറിയിച്ച സ്​ഥാപന നടത്തിപ്പുകാർ മണിക്കൂറിന്​ 3000 രൂപയാണ്​ നിരക്കെന്നും വ്യക്​തമാക്കി. പ്രത്യേക ഓഫറായി രണ്ടുമണിക്കൂറിന്​ ഇപ്പോൾ 4500 രൂപ നൽകിയാൽ മതി. വെസ്​റ്റേൺ മസാജാണ് നടത്തുന്നത്​​. ക്രീം, ഓയിൽ എന്നിവയിൽ ഒന്ന്​ തെരഞ്ഞെടുക്കാ​മെന്നറിയിച്ച ഇവർ ഒരാഴ്​ചയിൽ രണ്ടുതവണ മസാജ്​ ചെയ്യണമെന്ന നിർദേശവും മുന്നോട്ടുവെച്ചു. മൂന്നുമാസമായി സ്​ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നും മികച്ച പരിശീലനം നേടിയ മലയാളികളാണ്​ തെറാപ്പിസ്​റ്റുകളെന്നും ഇവർ പറഞ്ഞു. എന്നാൽ, കോവിഡ്​ കാലത്ത്​ മസാജുകൾക്ക്​ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ ്​നിർബന്ധമാണെങ്കിലും ഇത്തരം നിബന്ധനകളൊന്നും ഇവിടില്ല. പ്രലോഭിപ്പിക്കുന്ന പരസ്യം നിയമവിരുദ്ധമാണെന്ന്​ ആയൂർവേദ വകുപ്പ്​ അധികൃതരും വ്യക്​തമാക്കി. പൊലീസ്​ അടക്കമുള്ള സംവിധാനങ്ങളാണ്​ ഇതിനെതിരെ നടപടിയെടുക്കേണ്ടതെന്നും ഇവർ അറിയിച്ചു. പഞ്ചനക്ഷത്രസൗകര്യമുള്ള കേന്ദ്രങ്ങൾക്ക്​ ചികിത്സാർഥം കടുത്ത നിബന്ധനകളോടെ ഇത്തരം സൗകര്യങ്ങൾ അനുവദിക്കാൻ വ്യവസ്​ഥയുണ്ടെങ്കിലും ഇവിടെ ഇത്തരം സൗകര്യങ്ങളൊന്നുമില്ല. എന്നാൽ, പ്രവർത്തനം നിയമപരമാണെന്നാണ്​ സ്​ഥാപന ഉടമകളുടെ അവകാശവാദം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story