Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവതിക്കുനേരെ...

യുവതിക്കുനേരെ ഭർത്താവി​െൻറ ആസിഡ് ആക്രമണം

text_fields
bookmark_border
യുവതിക്കുനേരെ ഭർത്താവി​ൻെറ ആസിഡ് ആക്രമണം വടശ്ശേരിക്കര: ഭാര്യക്കുനേരെ നടുറോഡിൽ ഭർത്താവി​ൻെറ ആസിഡ് ആക്രമണം. പെരുനാട് വെൺകുളം കിഴക്കേതിൽ പുത്തൻവീട്ടിൽ പ്രീജക്കാണ് (38) കണ്ണൂർ സ്വദേശി ഭർത്താവ് ബിനീഷി​ൻെറ (34) ആക്രമണത്തിൽ പരിക്കേറ്റത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച രാവിലെ ഒമ്പതിനാണ് സംഭവം. ഏറെ നാളായി ബിനീഷുമായി അകന്നുകഴിയുകയാണ്​ പ്രീജ. വ്യാഴാഴ്​ച രാവിലെ പത്തനംതിട്ടയിൽ എത്തിയ ബിനീഷ് ഓട്ടോയിൽ പെരുനാട്ടിൽ എത്തുകയായിരുന്നു. മഠത്തുംമൂഴിയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന പ്രീജ ജോലിക്ക് പോകാൻ വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ പിന്തുടർന്നെത്തിയ ബിനീഷ് പെരുനാട് പവർ ഹൗസ് റോഡിലെത്തിയപ്പോൾ കൈയിൽ കരുതിയ കുപ്പി തുറന്ന് ആസിഡ് ശരീരത്തേക്ക് ഒഴിക്കുകയായിരുന്നു. മുഖത്തും തോളിലും മറ്റ് ശരീരഭാഗങ്ങളിലും പൊള്ളലേറ്റ യുവതിയുടെ കരച്ചിൽ കേട്ട് ആളുകളെത്തിയപ്പോഴാണ് ആസിഡ് ആക്രമണം ആണെന്ന് മനസ്സിലായത്. ഇയാളെ നാട്ടുകാർ തടഞ്ഞു​െവച്ച് പെരുനാട് പൊലീസിന് കൈമാറി. ആക്രമണത്തിനി​െട ബിനീഷിനും പരിക്കേറ്റു. 13 വർഷം മുമ്പ് ഗുജറാത്തിൽ ജോലി ചെയ്യുന്നതിനിെടയാണ് ബിനീഷും പ്രീജയും വിവാഹിതരായത്. ഇവർ തമ്മിൽ പിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയുടെ കോവിഡ് പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ പ്രീജ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് 30 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുെണ്ടന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് ഇവർക്ക്. PTL Bineesh Acid attack ബിനീഷ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story