Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരങ്ങള്‍ വെട്ടിമാറ്റി...

മരങ്ങള്‍ വെട്ടിമാറ്റി ​ കൈയേറിയ ഭൂമി തിരിച്ചുപിടിച്ചു

text_fields
bookmark_border
മൂന്നാര്‍: കോടികൾ വിലമതിക്കുന്ന മരങ്ങൾ രാത്രിയുടെ മറവില്‍ വെട്ടിമാറ്റി കൈയേറിയ​ ഭൂമി റവന്യൂസംഘം തിരിച്ചുപിടിച്ചു. കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്തെ സര്‍വേ നമ്പര്‍ 19ല്‍പെട്ട രണ്ടേക്കര്‍ ഭൂമിയാണ് സ്‌പെഷല്‍ തഹസില്‍ദാര്‍ ബിനുവി​ൻെറ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. ദേശീയപാത വഴി യാത്ര ചെയ്യുന്നവര്‍ക്ക് കാണാന്‍ കഴിയാത്തവിധം മുതിരപ്പുഴയോരത്തായിരുന്നു ഭൂമി കൈയേറ്റം. ആറ് തൊഴിലാളികളുടെ നേതൃത്വത്തില്‍ യന്ത്രവാള്‍ ഉപയോഗിച്ച് വന്‍മരങ്ങള്‍ മുറിച്ചുനീക്കിയശേഷം അടിക്കാടുകള്‍ തെളിച്ചായിരുന്നു കൈയേറ്റം​. മരങ്ങള്‍ മുറിക്കാനുപയോഗിച്ച യന്ത്രവാളുകള്‍ ഉള്‍പ്പെടെ പണിയായുധങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഭൂമി മറ്റൊരാളുടേതാണെന്നും ഭൂമിക്ക് പട്ടയമുള്ളതായും തൊഴിലാളികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും ഇവരുടെ പക്കല്‍ രേഖകളുണ്ടായിരുന്നില്ല. റവന്യൂ ഇന്‍സ്‌പെക്ടര്‍ പി.എച്ച്. വിനോദ്, വില്ലേജ് അസി. ശ്രീനാഥ്, സുചിത്രന്‍, ഭൂസംരക്ഷണ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്. അഞ്ചുവര്‍ഷം മുമ്പ് ഇതേഭാഗത്ത് രാഷ്​ട്രീയക്കാരുടെ നേതൃത്വത്തില്‍ ഷെഡ്‌കെട്ടി ഭൂമി കൈയടക്കിയത് വിവാദമായിരുന്നു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടതോടെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഷെഡ് പൊളിച്ചുനീക്കിയത്. TDL marangal ചിത്രം -കൈയേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന്​ മുറിച്ചുമാറ്റിയ മരങ്ങള്‍
Show Full Article
TAGS:
Next Story