Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹകരണമല്ല,...

സഹകരണമല്ല, ഘടകകക്ഷിയാകണം; ജോസ്​ കെ. മാണിയോട്​ സി.പി.എം

text_fields
bookmark_border
കോട്ടയം: ആദ്യം സഹകരണം, പിന്നീട്​ ഘടകകക്ഷിയെന്ന ഫോർമുല സ്വീകാര്യമല്ലെന്ന്​ ജോസ്​ കെ. മാണിയോട്​ സി.പി.എം. ഇടത്​ അനുകൂല നിലപാടിനൊപ്പം ഘടകകക്ഷിയാകുമെന്ന പ്രഖ്യാപനമാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ സി.പി.എം നേതൃത്വം ജോസ്​ കെ. മാണിയെ അറിയിച്ചതായാണ്​ വിവരം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി സഹകരണവും നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ഘടകകക്ഷിയുമെന്ന തരത്തിൽ കേരള കോൺഗ്രസിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ, ഇതിനോട്​ താൽപര്യമില്ലെന്ന സന്ദേശമാണ്​ സി.പി.എം അനൗ​േദ്യാഗിക ചർച്ചയിൽ നൽകിയിരിക്കുന്നത്​. എന്നാൽ, ജോസ്​ കെ. മാണി പ്രതികരിച്ചിട്ടില്ല. ചർച്ചകളിൽ തദ്ദേശ തെരഞ്ഞെടുപ്പ്​ സീറ്റി​ൻെറ കാര്യത്തിലും സി.പി.എം നിലപാട്​​ വ്യക്തമാക്കിയതായാണ്​ സൂചന. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളെന്ന ആവശ്യമാണ്​ ജോസ്​ വിഭാഗം മുന്നോട്ടുവെച്ചിരിക്കുന്നത്​​. എന്നാൽ, കെ.എം. മാണി-പി.ജെ. ജോസഫ്​ ലയനത്തിന്​ മുമ്പുള്ള സീറ്റ്​ അടിസ്ഥാനമാക്കി ചർച്ച നടത്താമെന്നാണ്​ സി.പി.എം അറിയിച്ചിരിക്കുന്നത്​​. 2010 മേയിലായിരുന്നു മാണി-ജോസഫ്​ ലയനം. ഇതിനുമുമ്പ്​ മാണി വിഭാഗം മത്സരിച്ച സീറ്റുകൾ വിട്ടുനൽകാനാണ്​ സി.പി.എം നേതൃത്വത്തിലെ ധാരണ. നിയമസഭ തെരഞ്ഞെടുപ്പ്​ സീറ്റുകളുടെ കാര്യത്തിലും ഇതേ മാനദണ്ഡമാകും സി.പി.എം മുന്നോട്ടുവെക്കുകയെന്നാണ്​​ വിവരം. 13 സീറ്റാണ്​ ജോസ്​ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്​​. 10 സീറ്റിൽ കുറയാതെ നൽകാമെന്ന സൂചന നൽകിയിട്ടു​ണ്ടെങ്കിലും അന്തിമതീരുമാനത്തിലേക്ക്​ എത്തിയിട്ടില്ല. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുമായി ബന്ധപ്പെട്ട്​ എൻ.സി.പിയും സി.പി.ഐയും ഉയർത്തുന്ന എതിർപ്പ്​ ചർച്ചയിലൂടെ പരിഹരിക്കാമെന്ന്​ വ്യക്തമാക്കിയ സി.പി.എം നേതൃത്വം എൽ.ഡി.എഫ്​ സിറ്റിങ്​ സീറ്റുകളിൽ വീട്ടുവീഴ്​ചക്ക്​ തയാറാകണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്​. ഇതിനുപകരം സീറ്റ്​ നൽകും. കേരള കോൺഗ്രസി​ൻെറ ജന്മദിനത്തോടനുബന്ധിച്ച്​ ജോസ്​ വിഭാഗം തീരുമാനം വ്യക്തമാക്കുമെന്നാണ്​​​ സി.പി.എമ്മി​ൻെറ വിലയിരുത്തൽ. നേ​ര​േത്ത ജോസ്​ വിഭാഗത്തെ ഉൾക്കൊള്ളുന്ന തരത്തിലാകണം സീറ്റ്​ ചർച്ചകളെന്ന്​ കീഴ്​ഘടകങ്ങൾക്ക്​ സി.പി.എം നിർദേശം നൽകിയിരുന്നു. ജോസ്​ വിഭാഗത്തിന്​ നൽകാൻ കഴിയുന്ന സീറ്റുകളുടെ പട്ടിക ഏരിയ, ലോക്കൽ കമ്മിറ്റികളിൽനിന്ന്​ സി.പി.എം നേതൃത്വം തേടിയിട്ടുമുണ്ട്​. -എബി തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story