Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹോം സ്​റ്റേ...

ഹോം സ്​റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം; സ്​ത്രീകൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ

text_fields
bookmark_border
അടിമാലി: ഹോംസ്​റ്റേ കേന്ദ്രീകരിച്ച് പ്രവർത്തിച്ച അന്തർ ജില്ല പെൺവാണിഭസംഘത്തിലെ ഏഴു പേർ പിടിയിൽ. പിടിയിലായവരിൽ നാല്​ സ്​ത്രീകളും മൂന്ന്​ പുരുഷന്മാരും. ഒരാൾ രക്ഷപ്പെട്ടു. ആറു മൊബൈൽ ഫോണും മൂന്ന് വാഹനവും പൊലീസ്​ പിടികൂടി. വെള്ളത്തൂവൽ കുത്തുപാറ പാറക്കൽ സിജോ ജയിംസ് ​(30), അരക്കുഴ വള്ളോംതടത്തിൽ അഖിൽ (28), കഞ്ഞിക്കുഴി പെരിയകോട്ടിൽ ജോമി (25) എന്നിവരെയും നാല് സ്​ത്രീകളെയും സി.ഐ അനിൽ ജോർജി​ൻെറ നേതൃത്വത്തിലെ സംഘമാണ്​ പിടികൂടിയത്​. കണ്ണൂർ, എറണാകുളം, ഇടുക്കി സ്വദേശിനികളാണ് പിടിയിലായ യുവതികൾ. കൂമ്പൻപാറയിൽ ഹോം സ്​റ്റേ റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. പൊലീസ്​ എത്തിയതോടെ നാലുപാടും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെ വീണ് സി.ഐയുടെ ൈഡ്രവർക്ക് പരിക്കേറ്റു. നാലു​ ദിവസം മുമ്പ്​ ബംഗളൂരുവിൽനിന്നാണ് സ്​ത്രീകൾ ഹോംസ്​റ്റേയിൽ എത്തിയത്. സംസ്ഥാനത്തി​ൻെറ വിവിധ ഭാഗങ്ങളിൽ ഏജൻറുന്മാരും ഇടപാടുകാരുമുള്ള വൻ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ്​ പറഞ്ഞു. സിജോ ജയിംസ്​ വാടകക്കെടുത്തതാണ് ഹോം സ്​റ്റേ. മയക്കുമരുന്ന് റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് ഇത്തരത്തിലും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ്​ പറഞ്ഞു. അറസ്​റ്റ് ചെയ്ത മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി. സ്​ത്രീകളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടില്ല. എസ്​.ഐ സി.ആർ. സന്തോഷ്​, എ.എസ്​.ഐ എം.എം. ഷാജു, വനിത പൊലീസ്​ ഓഫിസർ നിഷ പി. മങ്ങാട്ട്​ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്​. TDL akhil TDL sijo jeimse TDL jomy പെൺവാണിഭക്കേസിൽ പിടിയിലായ അഖിൽ, സിജോ ജയിംസ്​, ജോമി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story