Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകളിക്കളത്തിൽ പൊലിഞ്ഞ ...

കളിക്കളത്തിൽ പൊലിഞ്ഞ പുഞ്ചിരിക്ക്​ ഒരാണ്ട്​

text_fields
bookmark_border
കോട്ടയം: ​അച്ഛനെയും അമ്മയെയും തീരാനോവിലാഴ്​ത്തി അഫീൽ ജോൺസൺ എന്ന 16കാരൻ കളിക്കളത്തിൽ പിടഞ്ഞുവീണ ഓർമകൾക്ക്​​​ ഒരാണ്ട്​. ഏകമക​ൻെറ വിയോഗം നൽകിയ തീരാനോവിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ്​ ഈരാറ്റുപേട്ട മൂന്നിലവ്​ ചൊവ്വൂർ കുറിഞ്ഞംകുളം വീട്ടിൽ ജോൺസ​നും ഡാർളിയും. ബ്ലാസ്​റ്റേഴ്​സി​ൻെറ മഞ്ഞക്കുപ്പായമിട്ട്​ മക​ൻ വീടി​ൻെറ പടി കയറിവരുന്നതായിരുന്നു ആ മാതാപിതാക്കളുടെ സ്വപ്​നം. ചേതനയറ്റ അവ​ൻെറ ദേഹം വീട്ടുമുറ്റത്തെത്തിയതി​ൻെറ നീറ്റലിലാണ്​ അവരിപ്പോഴും. കഴിഞ്ഞ വർഷം ഒക്​ടോബർ നാലിനാണ്​ പാലാ സിന്തറ്റിക്​ സ്​റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്​ലറ്റിക്​ മീറ്റിനിടെ മറ്റൊരു മത്സരാർഥി എറിഞ്ഞ ഹാമർ അഫീലി​ൻെറ ജീവനെടുത്തത്​. പാലാ സൻെറ്​ തോമസ്​ സ്​കൂളിലെ പ്ലസ്​ വൺ വിദ്യാർഥിയായ​ അഫീൽ മറ്റ്​ 12 കുട്ടികൾക്കൊപ്പമാണ്​​ ഫീൽഡ്​ വളൻറിയറായി സ്​റ്റേഡിയത്തിൽ എത്തിയത്​​. മത്സരാർഥി എറിഞ്ഞ ജാവലിൻ എടുത്തു​നൽകാൻ ഫീൽഡിലിറ​ങ്ങിയതായിരുന്നു അഫീൽ. ഇടതുകണ്ണി​​​​​ൻെറ മുകള്‍ഭാഗത്തായാണ്​ മൂന്നുകിലോ ഭാരമുള്ള ഹാമർ വന്നു​െകാണ്ടത്​. കോട്ടയം മെഡി. കോളജ്​ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലിരിക്കെ 18 ാംദിവസം കായികകേരളത്തി​ൻെറ പ്രാർഥനകൾ വിഫലമാക്കി മരണത്തിന്​ കീഴടങ്ങി​. സംഭവത്തെതുടർന്ന്​ കായിക വകുപ്പ്​ നിയോഗിച്ച അന്വേഷണ സമിതി അത്​ലറ്റിക്​ മീറ്റി​ൻെറ സംഘാടനത്തിൽ വീഴ്​ച വന്നതായി കണ്ടെത്തിയിരുന്നു. ലോങ്​ ത്രോ മത്സരങ്ങൾ ഒരേസമയം നടത്തരുതെന്ന നിബന്ധന ലംഘിച്ച്​ തൊട്ടടുത്തായാണ്​ ഹാമർ, ജാവലിൻ​ മത്സരങ്ങൾ നടത്തിയത്​. തിരക്കിട്ട്​ മത്സരങ്ങൾ തീർക്കാനുള്ള അധികൃതരുടെ ശ്രമം​ ഒരു ജീവൻ നഷ്​​ടപ്പെടുത്തി​. സംഘാടകരായ നാല്​ കായികാധ്യാപക​ർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്​ കേസെടുക്കുകയും ​അറസ്​റ്റ്​​ ചെയ്​ത്​ ജാമ്യത്തിൽ വിടുകയും ചെയ്​തിരുന്നു. ഇതുസംബന്ധിച്ച്​ അന്വേഷണം നടന്നു​കൊണ്ടിരിക്കുകയാ​െണന്ന്​ പാലാ പൊലീസ്​ പറഞ്ഞു​.​ അഫീലി​െന ചികിത്സിക്കുന്നതിൽ ആശുപത്രി അധികൃതർക്ക്​ അനാസ്ഥയുണ്ടായെന്നാരോപിച്ച്​ ജോൺസൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്​. അതിനുശേഷമേ കുറ്റപത്രം നൽകൂവെന്നും പൊലീസ്​ വ്യക്തമാക്കി. കൃഷിയും കൂലിപ്പണിയും ചെയ്​ത്​ ജീവിക്കുന്ന കുടുംബത്തി​ൻെറ ഏക ആശ്രയമായിരുന്നു അഫീൽ. സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ സഹായധനം അനുവദിച്ചെങ്കിലും അതു​കൊണ്ട്​ നികത്താനാവുന്നതല്ലല്ലോ തങ്ങളുടെ നഷ്​ടമെന്ന്​ അഫീലി​ൻെറ മാതാപിതാക്കൾ കണ്ണീരോടെ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story