Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീട്ടിൽ പ്രസവിച്ച...

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകനായി ആംബുലൻസ് ഡ്രൈവർ

text_fields
bookmark_border
എരുമേലി: അർധരാത്രി വീട്ടിനുള്ളിൽ പ്രസവിച്ച് രക്തത്തിൽ കുളിച്ചുകിടന്ന യുവതിക്കും കുഞ്ഞിനും രക്ഷകനായെത്തിയത് ആംബുലൻസ് ഡ്രൈവർ. കഴിഞ്ഞദിവസം രാത്രിയാണ് എയ്ഞ്ചൽവാലി മുണ്ടുപുഴ ശ്രീക്കുട്ട​ൻെറ ഭാര്യ രേഷ്മ (20) വീട്ടിനുള്ളിൽ പ്രസവിച്ചത്. ശ്രീക്കുട്ടൻ അയൽപക്കക്കാരെ സഹായത്തിന് വിളിച്ചെങ്കിലും ആരും തയാറായില്ലെന്ന്​ പറയുന്നു. തുടർന്ന്​ പൊലീസിനെ വിളിച്ചു. പൊലീസ് സർക്കാർ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും ആംബുലൻസ് ലഭ്യമായില്ല. ഉടൻ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ കൊടിത്തോട്ടം സ്വദേശി കൊട്ടാരത്തിൽ ഗിരീഷിനെ വിവരമറിയിച്ചു. ആശുപത്രിയിലെ ആംബുലൻസുമായി ഗിരീഷ് എയ്ഞ്ചൽവാലിയിലെത്തിയപ്പോൾ പൊക്കിൾകൊടിപോലും വേർപെടാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന രേഷ്മയെയും കുഞ്ഞിനെയുമാണ് കണ്ടത്​. ഉടൻ സഹപ്രവർത്തകൻ ജയിനെ ബന്ധപ്പെടുകയും ഇയാൾ വഴി ആശുപത്രിയിൽ മുമ്പ്​ ജോലി ചെയ്തിരുന്ന നഴ്സ് അലീനയുടെ സഹായം തേടുകയുമായിരുന്നു. അലീന, മാതാവ് സുബി, ആശാവർക്കർ ലില്ലിക്കുട്ടി എന്നിവരെ ഗിരീഷ് തന്നെ ആംബുലൻസിൽ രേഷ്മയുടെ വീട്ടിലെത്തിച്ച് അടിയന്തര ശുശ്രൂഷ നൽകി. തുടർന്ന്​ ശ്രീക്കുട്ടനെയും ഭാര്യ രേഷ്മയെയും കുഞ്ഞിനെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു​. KTL Gireesh ചിത്രം: ആംബുലൻസ് ഡ്രൈവർ ഗിരീഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story