Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല: ആരോഗ്യ...

ശബരിമല: ആരോഗ്യ പ്രോ​ട്ടേ​ാക്കോളും തയാറാക്കുന്നു

text_fields
bookmark_border
കോട്ടയം: കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ശബരിമല തീർഥാടനത്തിന്​ അനുമതിയായെങ്കിലും ഇതര സംസ്​ഥാനക്കാരുടെ എണ്ണം എങ്ങനെ നിയന്ത്രിക്കുമെന്നത്​ സംബന്ധിച്ച്​ ആശയക്കുഴപ്പം. ഇവരെ ആരോഗ്യപ്രോ​ട്ടോക്കോൾ പാലിച്ച്​ എങ്ങനെ അതിർത്തി കടത്തുമെന്നത്​ സർക്കാറിനെയും പ്രതിസന്ധിയിലാക്കും. പ്രോ​ട്ടോക്കോൾ തയാറാക്കാൻ ആരോഗ്യവകുപ്പിന്​ നിർദേശം നൽകി. തീർഥാടകരുടെ എണ്ണം സംബന്ധിച്ച്​ വ്യക്​തമായ റിപ്പോർട്ട്​ തയാറാക്കാൻ ക​ഴിഞ്ഞ ദിവസം ചീഫ് ​സെ​ക്രട്ടറിയെ ചുമതല​െപ്പടുത്തിയിരുന്നു. ഇതോടൊപ്പം ആരോഗ്യ പ്രേ​ാ​ട്ടോക്കോൾകൂടി തയാറാക്കാനാണ്​ നിർദേശം. ഇതര സംസ്​ഥാനങ്ങളിൽനിന്നുള്ളവർക്ക്​ കർശന നിയന്ത്രണം ഏർപ്പെടുത്തും​. കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കിയാലും പരിശോധന ശക്​തമാക്കും. കോവിഡ്​ മാനദണ്ഡങ്ങൾ സംബന്ധിച്ച്​ ഇതര സംസ്​ഥാന സർക്കാറുകളുമായി അടുത്തയാഴ്​ച ചർച്ച തുടങ്ങും. തീർഥാടകരുടെ എണ്ണം സംബന്ധിച്ച്​ ആദ്യം ഉദ്യോഗസ്​ഥ തലത്തിലും പിന്നീട്​ മന്ത്രിതല ചർച്ചയും നടക്കും. അതിർത്തി ചെക്ക്​പോസ്​റ്റുകളിൽതന്നെ പരിശോധന സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്​. ദർശനത്തിന്​ പ്രതിദിനം അനുവദിക്കാവുന്നവരുടെ എണ്ണം, ഇതര സംസ്​ഥാനങ്ങളിൽനിന്ന്​ എത്രപേർക്ക്​ ദർശനത്തിന്​ അനുമതി, പരിശോധന നടപടികൾ, അടിസ്​ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ചും റിപ്പോർട്ട്​ തയാറാക്കാനുള്ള ചുമതലയും ആരോഗ്യവകുപ്പിനാണ്​. ചീഫ്​ സെക്രട്ടറിയുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ ഉടൻ വ്യക്​തത വരുത്തും. പരമ്പരാഗത പാതകളിലൂടെ തീർഥാടനം അനുവദിക്കേണ്ട​തി​െല്ലന്നാണ്​ തീരുമാനം. പ്രതിദിനം 5000 പേർക്ക്​ മാത്രമാകും പ്രവേശനം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡി​ൻെറ അഭിപ്രായം സർക്കാർ തേടുന്നുണ്ട്​. നിയ​​ന്ത്രണം കടുപ്പിക്കുന്നതിൽ ദേവസ്വം ബോർഡിന്​ അതൃപ്​തിയുണ്ട്​​. എന്നാൽ, പ്രവേശനം അനുവദിക്കുന്നവർക്ക്​ ആൻറിജൻ ടെസ്​റ്റ്​ നടത്താൻ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്​തത ആരോഗ്യവകുപ്പ്​ ചൂണ്ടിക്കാട്ടുന്നു. സമൂഹ അകലം പാലിച്ച്​ നിലക്കലും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും പൊലീസ്​-ആരോഗ്യ-ദേവസ്വം ജീവനക്കാരെ താമസിപ്പിക്കുന്നതും കടുത്ത പ്രതിസന്ധിയാകും സൃഷ്​ടിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story