Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇനിയൊരു മത്സരത്തിന് ...

ഇനിയൊരു മത്സരത്തിന് ഇല്ലെന്ന വാക്ക് പാലിച്ച് ...

text_fields
bookmark_border
കോട്ടയം: ഇനിയൊരു മത്സരത്തിന് താനില്ലെന്ന വാക്ക് പാലിച്ച് മത്സരങ്ങളില്ലാത്ത ലോകത്തേക്ക് സി.എഫ്. േതാമസ് യാത്രയായി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ കേരള കോൺഗ്രസ് എമ്മിൽ സി.എഫിനെതിരെയുണ്ടായ ആഭ്യന്തര കലഹത്തിന് സമാപനമായത് ഇത് ത​ൻെറ അവസാന മത്സരമാണ് എന്ന പ്രഖ്യാപനത്തോടെയായിരുന്നു. വഴിമാറണമെന്ന ആവശ്യമുയർത്തി യുവനേതാവായ ജോബ് മൈക്കിൾ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയതോടെയാണ് 30 വർഷത്തെ നിയമസഭ പാരമ്പര്യമുള്ള സി.എഫ് തോമസിന്​ നേരിയ പ്രതിസന്ധി രൂപംകൊണ്ടത്. എന്നാൽ, വെല്ലുവിളികളെ നയപരമായും തന്ത്രപരമായും കൈകാര്യം ചെയ്യാനുള്ള സ്വതസിദ്ധമായ കഴിവും കെ.എം. മാണിക്ക് സി.എഫിനെ തള്ളാനുള്ള വൈമുഖ്യവും ജോബ് മൈക്കിളിന് കടമ്പയായി. ജോബിന്​ തളിപ്പറമ്പിൽ സീറ്റ് നൽകി സമാധാനിപ്പിച്ചു. 2016ൽ വീണ്ടും ജോബ് മൈക്കിളി​ൻെറ നേതൃത്വത്തിൽ സീറ്റിനായി കലാപക്കൊടി ഉയർത്തിയപ്പോൾ സി.എഫ്. തോമസി​ൻെറ പിൻഗാമിയാവാൻ സഹോദരൻ സാജൻ ഫ്രാൻസിസും രംഗത്തെത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. ഇത്തവണയും കെ.എം. മാണിക്ക് സി.എഫിനൊപ്പം നിൽക്കാനേ സാധിച്ചുള്ളൂ. ഇത് ത​ൻെറ അവസാന മത്സരമാണെന്ന പ്രഖ്യാപനം മാത്രം മതിയായിരുന്നു സി.എഫിന്​ മണ്ഡലത്തെ തനിക്കൊപ്പം നിർത്താൻ. ജയസാധ്യത എന്ന മാനദണ്ഡത്തിൽ സി.എഫിനെ കഴിഞ്ഞേ മറ്റാരെയും പരിഗണിക്കാൻ യു.ഡി.എഫിന് ആകുമായിരുന്നുള്ളൂ എന്നതാണ് സത്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story