Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകക്കി-ആനത്തോട്...

കക്കി-ആനത്തോട് ഡാമി​െൻറ രണ്ട്​ ഷട്ടർ തുറന്നു

text_fields
bookmark_border
കക്കി-ആനത്തോട് ഡാമി​ൻെറ രണ്ട്​ ഷട്ടർ തുറന്നു ചിറ്റാർ: വൃഷ്​ടിപ്രദേശത്ത്​ കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയുടെ സാഹചര്യത്തിൽ സംഭരണശേഷിയോട്​ അടുത്ത കക്കി-ആനത്തോട് ഡാമി​ൻെറ രണ്ട്​ ഷട്ടർ ശനിയാഴ്ച രാവിലെ 10ന്​തുറന്നു. ഡാമി​ൻെറ രണ്ട്​ ഷട്ടർ 25 സൻെറീമീറ്റര്‍ വീതം ഉയര്‍ത്തി 25 ക്യുമിക്‌സ് അധികജലം പമ്പാനദിയിലേക്ക് ഒഴുക്കിവിട്ടത്. എന്നാൽ, ജില്ലയിൽ പൊതുവെ മഴ കുറഞ്ഞുനിൽക്കുന്നതിനാൽ ​പമ്പാനദിയിൽ കാര്യമായി വെള്ളം ​ഉയർന്നിട്ടില്ല. 981.46 മീറ്റർ സംഭരണശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടി​ൻെറ സംഭരണശേഷിയിൽ ശനിയാഴ്ച രാവിലെ 10ന്​ 977.02 മീറ്ററും 986.33 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 981.95 മീറ്ററിലും ജലനിരപ്പ് എത്തി. കക്കിയിൽ 78.79 ഉം പമ്പയിൽ 83.68 ശതമാനവും ജലനിരപ്പ്​ ഉയർന്നതിനെ തുടർന്നാണ് ശനിയാഴ്ച രാവിലെ അധികജലം ഒഴുക്കിവിട്ടത്. ശനിയാഴ്ച വൈകീട്ട്​ 83.7 ശതമാനം ആയിരുന്നു ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേസമയം 74.41 ശതമാനമായിരുന്നു. അതേസമയം, ശബരിഗിരി പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ അണക്കെട്ടിലെ ഷട്ടറുകൾ താഴ്​ത്താനാണ്​ സാധ്യത. ശബരിഗിരി പദ്ധതിയിലെ ഏറ്റവും വലിയ അണക്കെട്ടാണ്​ കക്കി-ആനത്തോട്​. ഇത്​ തുറന്നതി​െനത്തുടർന്നാണ്​ 2018ൽ പമ്പ മുതൽ കുട്ടനാടുവരെ മഹാപ്രളയത്തിന്​ കാരണമായത്​.​ ptl__Anathode dam shutter open ആനത്തോട് ഡാമി​ൻെറ രണ്ടു ഷട്ടർ തുറന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story