Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ് പ്രതിസന്ധിക്ക്​...

കോവിഡ് പ്രതിസന്ധിക്ക്​ നടുവിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കി -മുഖ്യമന്ത്രി

text_fields
bookmark_border
കോട്ടയം: ഭക്ഷ്യക്ഷാമം തടയാൻ ഭക്ഷ്യോൽപാദന മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന സുഭിക്ഷ കേരളം പോലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിവരുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്​ സൃഷ്​ടിച്ച വൻപ്രതിസന്ധിക്കിടയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാറിന് കഴി​െഞ്ഞന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തി​ൻെറ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹം നല്‍കിയ സഹകരണം ഭക്ഷ്യോൽപാദന, വിതരണ മേഖലകളിലെ തുടര്‍ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം - അദ്ദേഹം നിര്‍ദേശിച്ചു. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ആദ്യ കിറ്റ് വിതരണം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സപ്ലൈകോ മാര്‍ക്കറ്റിങ്​ മാനേജര്‍ ബി. സതീഷ് ബാബു സ്വാഗതവും പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story