Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​ വിഭാഗത്തി​െൻറ...

ജോസ്​ വിഭാഗത്തി​െൻറ ഇടതു​പ്രവേശനത്തിന്​ തടയിടാനുള്ള തന്ത്രങ്ങളുമായി യു.ഡി.എഫ്​

text_fields
bookmark_border
ജോസ്​ വിഭാഗത്തി​ൻെറ ഇടതു​പ്രവേശനത്തിന്​ തടയിടാനുള്ള തന്ത്രങ്ങളുമായി യു.ഡി.എഫ്​ കോട്ടയം: കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തി​ൻെറ ഇടതുമുന്നണിപ്രവേശനത്തിന്​ തടയിടാനുള്ള കുതന്ത്രങ്ങളുമായി യു.ഡി.എഫ്. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ജോസ്​ പക്ഷം തയാറെടുക്കുന്നതിനിടെ യു.ഡി.എഫിൽ തുടരാൻ താൽപര്യമുള്ളവരെ എന്തുവിലകൊടുത്തും ഒപ്പംനിർത്താനുള്ള നീക്കത്തിലാണ്​ കോൺഗ്രസും കേരള കോൺഗ്രസ്​-ജോസഫ്​ പക്ഷവും. മുന്നണിയിലെ മറ്റ്​ ഘടകകക്ഷികളുടെ പിന്തുണയും ഇൗ നീക്കത്തിനുണ്ട്​. ജോസഫ്​ എം. പുതുശ്ശേരിയുടെ പിന്മാറ്റം ഇതി​ൻെറ സൂചനയായി യു.ഡി.എഫ്​ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പുതുശ്ശേരിയെതന്നെ ആദ്യം കളത്തിലിറക്കിയതും വലിയ വിജയമായി നേതൃത്വം വിലയിരുത്തുന്നു. പുതുശ്ശേരിക്കൊപ്പം നിരവധി പ്രാദേശിക നേതാക്കളും യു.ഡി.എഫിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്​. വരുംദിവസങ്ങളിൽ കൂടുതൽപേർ രംഗത്തുവര​ുമെന്നും യു.ഡി.എഫ്​ നേതൃത്വം പറയുന്നു. നേതാക്കൾ മുന്നണി വിടുന്നതോടെ തദ്ദേശസ്ഥാപനങ്ങളിലടക്കം ഭരണമാറ്റം ഉണ്ടായേക്കാമെന്നതിനാൽ സ്ഥാനമാനങ്ങൾ ഉറപ്പിച്ച്​ നിലവിലെ ഭാരവാഹികളെ ഒപ്പം നിർത്തണമെന്ന കർശന നിർദേശമാണ്​ ജില്ലതല നേതൃത്വത്തിന്​ നൽകിയിട്ടുള്ളത്​​. രണ്ടാഴ്​ച മുമ്പ്​ ഇതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോട്ടയത്ത്​ കോൺഗ്രസ് ഉന്നതതലയോഗം ചേർന്നിരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ തിരിച്ചടി ജോസ്​ വിഭാഗത്തിന്​ നൽകണമെന്നാണ്​ നേതൃത്വത്തി​ൻെറ നിർദേശം. ഫലത്തിൽ ജോസ് വിഭാഗത്തെ പിളർത്താനുള്ള നീക്കത്തിലാണ്​ കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയവരെല്ലാം അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. വ്യക്തിതാൽപര്യങ്ങൾക്കും സ്വാർഥ ചിന്തകൾക്കും വേണ്ടി ജോസ് വിഭാഗം നടത്തുന്ന നീക്കങ്ങൾ മുളയി​ലേ നുള്ളണമെന്നായിരുന്നു യോഗത്തി​ൻെറ തീരുമാനമത്രെ. കോൺഗ്രസ് ഉണ്ടാക്കിയ ധാരണപ്രകാരം രാജി​െവച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനം സി.പി.എമ്മിനൊപ്പം ചേർന്ന് തട്ടിയെടുത്തിട്ടും കോൺഗ്രസി​ൻെറ കൈവശമിരുന്ന രാജ്യസഭ സീറ്റ് നൽകി പിന്നീട് യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടും ജോസ്​ വിഭാഗം നടത്തുന്നത്​ രാഷ്​ട്രീയ വഞ്ചനയാണെന്ന്​ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story