Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാനോ സയൻസിലെ മികവ്:...

നാനോ സയൻസിലെ മികവ്: പ്രഫ. സാബു തോമസിന് അന്താരാഷ്​ട്ര പുരസ്​കാരം

text_fields
bookmark_border
കോട്ടയം: നാനോ സയൻസിലെ നൂതന കണ്ടുപിടിത്തങ്ങളും പോളിമർ രസതന്ത്രത്തിൽ നൽകിയ സംഭാവനകളും പരിഗണിച്ച്​ മഹാത്മാഗാന്ധി സർവകലാശാല വൈസ്​ ചാൻസലർ പ്രഫ. സാബു തോമസിന് അന്താരാഷ്​ട്ര പുരസ്​കാരം. സ്വീഡനിലെ ഇൻറർനാഷനൽ അസോസിയേഷൻ ഓഫ് അഡ്വാൻസ്​ഡ് മെറ്റീരിയൽസി​ൻെറ (ഐ.എ.എം.എം) മികവിനുള്ള പുരസ്​കാരവും ഹോണറർ ഫെലോ പദവിയുമാണ് ലഭിച്ചത്. പോളിമർ സയൻസ്​, നാനോ സയൻസ്​, നാനോ ടെക്നോളജി എന്നിവയിൽ മികച്ച സംഭാവനകൾ നൽകിയ പ്രഫ. സാബു തോമസി​ൻെറ ഗവേഷണ പ്രബന്ധമികവ് അളക്കുന്ന ഗൂഗിൾ എച്ച് ഇൻഡക്സ്​ സ്​കോർ 101 ആണ്. 107 പേർ അദ്ദേഹത്തി​ൻെറ കീഴിൽ പിഎച്ച്.ഡി ചെയ്തിട്ടുണ്ട്. സ്​കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രഫസറായ അദ്ദേഹം​ 125ലധികം പുസ്​തകങ്ങൾ രചിച്ചിട്ടുണ്ട്. പോളിമർ നാനോ കോമ്പോസിറ്റ്സ്​, ബ്ലെൻഡ്സ്​, ഗ്രീൻ ബയോ നാനോ ടെക്നോളജി, നാനോ ബയോമെഡിക്കൽ സയൻസ്​ എന്നീ മേഖലകളിൽ മികച്ച കണ്ടുപിടിത്തങ്ങൾ നടത്തി. അഞ്ച് പേറ്റൻറുകൾ സ്വന്തമായുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story