Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാജ്യാന്തരവിലയിൽ...

രാജ്യാന്തരവിലയിൽ കുതിപ്പ്​; ആഭ്യന്തര വിപണിയിൽ 'മെല്ലപ്പോക്ക്​'

text_fields
bookmark_border
​േകാട്ടയം: രാജ്യാന്തര വില കുതിക്കു​േമ്പാഴും കർഷക പ്രതീക്ഷകൾക്ക്​ തിരിച്ചടിയായി ആഭ്യന്തര വിപണിയിലെ 'മെല്ലപ്പോക്ക്​'. പ്രധാന റബർ മാർക്കറ്റുകളിലൊന്നായ ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ രണ്ടാഴ്​ചക്കിടെ കിലോക്ക്​ 14.04 രൂപയുടെ വർധനയാണുണ്ടായത്​. എന്നാൽ, ആഭ്യന്തര വിപണിയിൽ ഇതിനനുസരിച്ച ്​വില വർധിക്കുന്നില്ല. ആർ.എസ്​.എസ്​ നാലിന്​ ബാ​ങ്കോക്ക്​​ വിപണിയിൽ ബുധനാഴ്​ച 143.44 രൂപയായിരുന്നെങ്കിലും സംസ്​ഥാനത്തെ കർഷകർക്ക്​ 129 രൂപമാത്രമാണ്​ ലഭിച്ചത്​. ​സാധാരണ രാജ്യാന്തരവില​േയക്കാൾ ആഭ്യന്തരനിരക്ക്​ ഉയർന്നുനിൽക്കുന്നതാണ്​ പതിവ്​. എന്നാൽ, ഒരുമാസത്തിലധികമായി ആഭ്യന്തരവില താഴ്​ന്നുനിൽക്കുകയാണ്​. വില ഇടിക്കാനുള്ള ടയർ കമ്പനികളുടെ ആസൂത്രിതനീക്കമാണ്​ വിലക്കുറവിന്​ കാരണമെന്നാണ്​ കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്​. കോവിഡിനുശേഷം വിപണിയിൽ ഇതുവരെ കമ്പനികൾ സജീവമായി ഇടപെട്ടിട്ടില്ല. വാഹനവിപണി സജീവമായതോടെ ടയർ ഉൽപാദനം വർധിച്ചിട്ടുണ്ട്​. എന്നിട്ടും ഇവർ വലിയതോതിൽ റബർ വാങ്ങാൻ തയാറായിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ തായ്​ലൻഡിൽ ടാപ്പിങ്ങ് നിലച്ചതാണ്​ രാജ്യന്തര വിലക്കയറ്റത്തിന്​ പ്രധാന കാരണം. മ്യാൻമറിൽനിന്നുൾപ്പെടെയുള്ള തൊഴിലാളികളാണ്​ ഇവിടെ കൂടുതലായി ടാപ്പിങ്ങിൽ ഏർപ്പെട്ടിരുന്നത്. കോവിഡിനെ തുടർന്ന്​ സ്വന്തം രാജ്യത്തേക്ക്​ മടങ്ങിയ ഇവരിൽ പലരും മടങ്ങിയെത്താത്തത്​ തൊഴിൽ പ്രതിസന്ധി രൂക്ഷമാക്കി. ഇതിനൊപ്പം ഇടവേളക്കുശേഷം സജീവമായ ചൈന, തായ്​ലൻഡ് മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും വില ഉയരാൻ കാരണമായെന്ന്​ നിരീക്ഷകർ പറയുന്നു. അടുത്തദിവസങ്ങളിലും രാജ്യാന്തര വിപണിയിൽ വില ഉയരുമെന്നാണ്​ വ്യാപാരികളുടെ പ്രതീക്ഷ. സർക്കാറിൻെറ വിലസ്​ഥിരത പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ എല്ലാ മാസവും റബർ വിൽക്കണമെന്നുള്ളതിനാൽ കർഷകർ ഷീറ്റുകൾ വേഗത്തിൽ വിൽക്കുകയാണ്​. സ്​റ്റോക്ക്​ ചെയ്യാൻ ആരും തയാറാകുന്നില്ല. ഇത്​ വിപണിയിൽ ഷീറ്റി​ൻെറ ലഭ്യത വർധിച്ചിട്ടുണ്ട്​. ഇതും വില ഉയരാതിരിക്കാൻ കാരണമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story