Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎച്ച്​.എൻ.എൽ...

എച്ച്​.എൻ.എൽ ഏറ്റെടുക്കൽ: ഇനി സർക്കാറി​ന്​ തീരുമാനിക്കാം

text_fields
bookmark_border
കോട്ടയം: കേന്ദ്രസർക്കാർ ലേലത്തിനുവെച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്​പ്രിൻറ്​ ലിമിറ്റഡിനെ (എച്ച്​.എൻ.എൽ) സ്വകാര്യമേഖലക്ക്​ വിട്ടുകൊടുക്കാതെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന്​ അവസാന അവസരം. സർക്കാറിനുവേണ്ടി കിൻഫ്ര സമർപ്പിച്ച പദ്ധതിരേഖ അംഗീകരിച്ച ക്രെഡിറ്റേഴ്​സ്​ കമ്മിറ്റി ഒന്നാം ബിഡ്ഡറായി കിൻഫ്രയെ​ പരിഗണിച്ചു​. എന്നാൽ, കിൻഫ്ര നൽകിയ ടെൻഡറിലെ തുക അപര്യാപ്​തമായതിനാൽ കൂട്ടിനൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്​​.​ ചൊവ്വാഴ്​ച വരെ ഇതിന്​ സമയം നൽകിയിട്ടുണ്ട്. സർക്കാറുമായി കൂടിയാലോചിച്ച്​ ഇക്കാര്യത്തിൽ കിൻഫ്ര മറുപടി അറിയിക്കും. ക്രെഡിറ്റേഴ്​സ്​ കമ്മിറ്റി പ്രതീക്ഷിക്കുന്ന തുക നൽകാൻ തയാറായാൽ എച്ച്​.എൻ.എൽ സർക്കാറി​ൻെറ കൈകളിലെത്തും.​ കഴിഞ്ഞ ഏഴിനാണ്​ കിൻഫ്രയും സ്വകാര്യകമ്പനിയായ തിരുനെൽവേലിയിലെ സൺ പേപ്പർമില്ലും ടെൻഡർ നൽകിയത്​. തുടർന്ന്​ കഴിഞ്ഞ ദിവസം ക്രെഡിറ്റേഴ്​സ്​ കമ്മിറ്റി യോഗം ചേർന്ന്​ ടെൻഡർ പരിശോധിക്കുകയായിരുന്നു. വായ്​പ ബാധ്യതയുടെ 33 ശതമാനം തുകക്കാണ്​ കിൻഫ്ര ടെൻഡർ വെച്ചത്​. സൺ പേപ്പർ മിൽ 20 ശതമാനവും. എന്നാൽ, കമ്പനിയുടെ ബാധ്യത തീർക്കാൻ ഈ തുക അപര്യാപ്​തമാണ്​. ക്രെഡിറ്റേഴ്​സ്​ കമ്മിറ്റി പ്രതീക്ഷിക്കുന്ന തുക നൽകാൻ കിൻഫ്ര തയാറല്ലെങ്കിൽ ഈ അവസരം രണ്ടാം ബിഡ്ഡറായ സൺ പേപ്പർ മില്ലിന്​ നൽകും. എന്നാൽ, ഇവർ ഇത്രവലിയ തുക ക്വോട്ട്​ ചെയ്യാൻ സാധ്യത കുറവാണ്​​. പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്​.ഐ.ഡി.സി, മലബാർ സിമൻറ്​സ്​, കിൻഫ്ര, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്​ എന്നിവയും സ്വകാര്യഗ്രൂപ്പായ സൺ പേപ്പർ മില്ലുമാണ്​ ടെൻഡറിൽ പ​ങ്കെടുക്കാൻ യോഗ്യത നേടിയിരുന്നത്​​. മറ്റ്​ മൂന്ന്​ പൊതുമേഖല സ്ഥാപനങ്ങൾക്ക്​ പകരം, എച്ച്​.എൻ.എൽ ഏറ്റെടുക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കിൻഫ്രയോട്​ നിർദേശിക്കുകയായിരുന്നു. കിഫ്​ബി​യാണ്​ ഏറ്റെടുക്കാനുള്ള പണം നൽകുന്നത്​. ഈ തുകയിൽനിന്ന്​​​​ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ​ ബാങ്കുകളുടെ ബാധ്യത തീർക്കും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷ​ൻ ലിമിറ്റഡി​ൻെറ (എച്ച്.പി.സി.എൽ) സബ്‌സിഡിയറി കമ്പനിയാണ് വെള്ളൂരിലെ എച്ച്.എൻ.എൽ. എച്ച്.പി.സി.എൽ നഷ്​ടത്തിലായതോടെയാണ്​ എച്ച്.എൻ.എൽ വിൽപനക്ക്​ കളമൊരുങ്ങിയത്​. എച്ച്.പി.സി.എലിൻെറ ഓഹരിത്തുകയായ 25 കോടിയും 430 കോടിയുടെ ബാധ്യതയും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിന്​ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ 90 ദിവസ​ം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെയാണ്​ ലേലനടപടിയിലേക്ക്​ പോയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story