Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാര്‍ഷികബില്‍ ഗ്രാമീണ...

കാര്‍ഷികബില്‍ ഗ്രാമീണ കാര്‍ഷിക മേഖലക്ക്​ പ്രഹരമേല്‍പിക്കും -രാഷ്​ട്രീയ കിസാന്‍ മഹാസംഘ്

text_fields
bookmark_border
കോട്ടയം: കര്‍ഷകരുടെ ക്ഷേമത്തിന്​ എന്ന പേരില്‍ ലോക്​സഭയില്‍ അവതരിപ്പിച്ച മൂന്ന്​ ബില്ലും കോര്‍പറേറ്റുകളെ സംരക്ഷിക്കാനാണെന്ന് രാഷ്​ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ വി.സി. സെബാസ്​റ്റ്യൻ. കര്‍ഷകരെ പിഴിയുന്ന മറ്റൊരു ഈസ്​റ്റ്​ ഇന്ത്യ കമ്പനിയാണ് ഇതി​ൻെറ പേരില്‍ രാജ്യത്ത് രൂപംകൊള്ളുന്നത്. ബില്ലിനെതിരെ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകരുടെ ശക്തമായ എതിര്‍പ്പാണ് കേന്ദ്രമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. ബില്ലി​ൻെറ മറവില്‍ കാര്‍ഷികോൽപന്ന സംഭരണം ഫുഡ് കോര്‍പറേഷന്‍ നിര്‍ത്തണമെന്ന ശാന്തകുമാര്‍ കമീഷ​ൻെറ റിപ്പോര്‍ട്ടും നടപ്പാക്കുക എന്ന ലക്ഷ്യമുണ്ട്. ഇപ്പോള്‍ റബറിന് സംഭവിച്ചിരിക്കുന്ന സ്ഥിതിവിശേഷം ധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്‍ഷികോൽപന്നങ്ങള്‍ക്കുമുണ്ടാകും. ബില്ലിനെതിരായ ദേശീയ പ്രക്ഷോഭത്തി​ന്​ മുന്നോടിയായി കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്​ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ഞായറാഴ്​ച വൈകീട്ട്​ 3.30ന് വെബ് കോണ്‍ഫറൻസായി ചേരും. 23ന് രാവിലെ 11ന് റിസര്‍വ് ബാങ്ക് ഓഫിസുകള്‍ക്ക് മുന്നില്‍ കര്‍ഷക പ്രതിഷേധ ധര്‍ണ നടത്തുമെന്നും 25ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും കര്‍ഷക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി ബിനോയ് തോമസ് പറഞ്ഞു.
Show Full Article
TAGS:
Next Story