Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാട്​ ഒരുങ്ങി;...

നാട്​ ഒരുങ്ങി; സ്​നേഹത്തിരക്കിലേക്ക്​ ഉമ്മൻ ചാണ്ടി

text_fields
bookmark_border
കോട്ടയം: പുതുപ്പള്ളിയുടെ ജനമനസ്സിനൊപ്പം ഉമ്മൻ ചാണ്ടി ചേർന്നുനിന്നിട്ട്​ ഇന്ന്​ 50 ​വർഷം. ജനനായകനെ വരവേൽക്കാൻ നാട്​ ഒരുങ്ങിനിൽക്കെ, ​പതിവ്​ ശൈലികൾക്ക്​ മാറ്റമില്ലാതെ കുഞ്ഞൂഞ്ഞ്​. നിയമസഭ പ്രവേശന സുവർണ ജൂബിലി ആഘോഷത്തിന്​ ബുധനാഴ്​ച രാത്രി​ കോട്ടയത്തെത്തിയ ഉമ്മൻ ചാണ്ടിയുടെ ഉറക്കം പതിവുപോലെ നാട്ടകം ​െഗസ്​റ്റ്​ ഹൗസിലായിരുന്നു​. വ്യാഴാഴ്​ചയാണ്​ കോൺഗ്രസ്​ നേതൃത്വം ഒരുക്കിയിരിക്കുന്ന മെഗാ ആഘോഷം. ഇതിന്​ മുന്നോടിയായി വ്യാഴാഴ്​ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം പ​ങ്കെടു​ക്കും. തുടർന്ന്,​ സഹോദരി വത്സയു​െട വീട്ടിൽ പ്രഭാതഭക്ഷണം. ഇവിടെനിന്ന്​ കരോട്ട് വള്ളക്കാലിലെ കുടുംബവീട്ടിലെത്തും. രാവിലെ 10ന്​ പുതുപ്പള്ളി മണ്ഡലത്തിലെ എട്ട്​ പഞ്ചായത്തിലായി ഒരുക്കിയിരിക്കുന്ന സ്വീകരണസമ്മേളനങ്ങളിലേക്കുള്ള സ്​നേഹയാത്രക്ക്​ തുടക്കമാകും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ്​ സമ്മേളനങ്ങൾ. വിവിധ ജങ്​ഷനുകളിലും കോൺഗ്രസ്​ പ്രവർത്തകർ സ്വീകരണമൊരുക്കിയിട്ടുണ്ട്​. ​ൈവകീട്ട്​ മൂന്നിന്​ പുതുപ്പള്ളിയിൽനിന്ന്​ ​മടങ്ങിയെത്തുന്ന അദ്ദേഹം സുവർണ ജൂബിലി സമ്മേളനത്തി​ൻെറ ഭാഗമാകും. സുവർണ ജൂബിലി സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ആഘോഷത്തിന്​ ജന്മനാടും കോട്ടയം നഗരവും ഒരുങ്ങിക്കഴിഞ്ഞു. ത്രിവർണ പതാകകളാൽ നഗരവീഥികളെല്ലം നിറഞ്ഞു. മാമ്മൻ മാപ്പിള ഹാളിന്​ മുന്നിൽ കോട്ടയം ഡി.സി.സിയു​െട നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയു​െട വൻ കട്ടൗട്ട്​ സ്ഥാപിച്ചു. കോട്ടയത്തെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസും ദീപാലംകൃതമായി. ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ബോർഡും ഇവിടെ സ്ഥാപിച്ചു. നഗരത്തിലെങ്ങും ഉമ്മൻ ചാണ്ടിക്ക് അനുമോദനം അർപ്പിച്ച്​ ബോർഡുകൾ ഉയർന്നുകഴിഞ്ഞു. ജില്ലയുടെ മറ്റ്​ ഭാഗങ്ങളിലും ആശംസാബോർഡുകൾ നിരന്നിട്ടുണ്ട്​. പുതുപ്പള്ളി നിയോജകമണ്ഡലത്തി​ൻെറ മുക്കിലും മൂലയിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും ആധ്യാത്മിക കേന്ദ്രങ്ങളു​െടയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പാതയോരങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് ആദരവ്​ അർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നുകഴിഞ്ഞു. ദീപാലങ്കാരവും പലയിടങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്​. വ്യാപാരികൾ, ക്ലബുകൾ, ലൈബ്രറികൾ തുടങ്ങിയവയെല്ലാം ആഘോഷത്തി​ൻെറ ഭാഗമായി. --പടങ്ങൾ---
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story