Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിഷപ് ഫ്രാ​ങ്കോ...

ബിഷപ് ഫ്രാ​ങ്കോ കേസ്​: മാധ്യമങ്ങൾക്ക്​ വിലക്ക്​

text_fields
bookmark_border
. വിചാരണ ഇന്നുമുതൽ കോട്ടയം: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്​ ഫ്രാ​ങ്കോ മുളയ്​ക്കലി​ൻെറ വിചാരണ ബുധനാഴ്​ച ആരംഭിക്കാനിരിക്കെ, മാധ്യമങ്ങൾക്ക്​ വിലക്ക്​. ​വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന്​ കോട്ടയം അഡീ. സെക്​ഷൻ കോടതി ഒന്ന്​ ഉത്തരവിട്ടു. ബിഷപ്​​ ഫ്രാ​ങ്കോ നൽകിയ ഹരജിയിലാണ്​ വിധി. കോടതിയിലെ സാക്ഷി വിസ്​താരം, രേഖകളുടെ വിവരങ്ങൾ എന്നിവ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്​. ഇതുമായി ബന്ധ​െപ്പട്ട്​ മാധ്യമ ചർച്ചകളും ജഡ്​ജി ജി.ഗോപകുമാർ വിലക്കിയിട്ടുണ്ട്​. നേരത്തേ ഈ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീ, തനിക്കും ബിഷപ്പിൽനിന്ന്​​​ൈലംഗിക അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടുവെന്ന്​ മൊഴി നൽകിയിരുന്നു. ഇത്​ മാധ്യമങ്ങളിലൂ​െട പുറത്തുവന്നതോടെ, ഇത്തരം വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട്​ ഹരജി ഫയൽ ചെയ്യുകയായിരുന്നു. മൊഴിയുടെ ഒരു പ്രത്യേക ഭാഗം മാത്രം പുറത്തുവന്നത് ഗൂഢാലോചനയാണെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. തുടർന്ന്​ കോടതി പ്രോസിക്യൂഷ​ൻെറയും പ്രതിഭാഗത്തി​ൻെറയും വാദങ്ങൾ കേട്ടു. ഇതിനൊടുവിലാണ്​ മാധ്യമങ്ങൾ ​ വിചാരണവിവരങ്ങൾ നൽകരുതെന്ന്​ കാട്ടിയുള്ള കോടതി ഉത്തരവ്​. വിചാരണയുടെ ആദ്യ ദിവസമായ ബുധനാഴ്​ച പീഡനത്തിനിരയായ കന്യാസ്​ത്രീയെ വിസ്​തരിക്കും. ആദ്യം പ്രോസിക്യൂഷനും പിന്നീട്​ പ്രതിഭാഗവും ഒന്നാംസാക്ഷിയായ ഇവരെ വിസ്​തരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story