Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലൈഫ് മിഷന്‍ കൈക്കൂലി...

ലൈഫ് മിഷന്‍ കൈക്കൂലി പദ്ധതിയെന്ന്​ വരുത്താൻ​ ശ്രമം -മുഖ്യമന്ത്രി

text_fields
bookmark_border
കോന്നി ഗവ.​ മെഡിക്കല്‍ കോളജ്​ നാടിന്​ സമർപ്പിച്ചു പത്തനംതിട്ട: ലൈഫ് മിഷന്‍ എന്നാല്‍ കൈക്കൂലിയുടെ പദ്ധതിയെന്ന പ്രതീതി വരുത്താൻ​ ശ്രമം നടക്കുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി ഗവ.​ മെഡിക്കല്‍ കോളജി​ൻെറ ഒന്നാംഘട്ടം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ്​ പദ്ധതിയിലൂടെ കൂരയില്ലാത്ത 2.26 ലക്ഷം കുടുംബങ്ങള്‍ക്കാണ്​ വീട് ലഭിച്ചത്. അവര്‍ ഇന്ന് സ്വന്തം വീടുകളിലാണ്. ഓരോ പ്രദേശത്തും എങ്ങനെയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയതെന്ന് ജനങ്ങള്‍ക്കറിയാം. ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ആരംഭിച്ചു. ഇതൊക്കെ നാടി​ൻെറ നേട്ടമായും അഭിമാനമായും വരുമ്പോള്‍ അതിനെ കരിവാരിത്തേക്കണം. അതിനാണ് ഇത്തരം പ്രചാരണങ്ങൾ. ഏതെങ്കിലും ഒരു കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വൃത്തികേടുകൾ നടന്നുവെങ്കില്‍ അതിനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ, അത്​ നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരുകൂട്ടരെ നയിക്കുന്നത്​. നാടി​ൻെറ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ അട്ടിമറിക്കാനാണ് ശ്രമം​. നാലര വർഷംകൊണ്ട്​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾവരെ ആരോഗ്യരംഗത്ത്​ വന്ന വളർച്ച നമ്മുടെ കൺമുന്നിലുള്ള കാര്യങ്ങളാണ്​. ഞങ്ങൾക്ക്​ ഇതൊന്നും അംഗീകരിക്കാനാവില്ല എന്ന മാനസികാവസ്ഥയോടെ നടക്കുന്നവർക്ക്​ വേണ്ടത്​ ഈ രീതിയിൽ പുരോഗതി പ്രാപിക്കലല്ല. ചില മാധ്യമങ്ങളും അതിനൊപ്പമാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറച്ചുവെക്കണം. അതിനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവി​െല്ലന്നും പിണറായി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. വനംമന്ത്രി കെ. രാജു, എം.എല്‍.എമാരായ രാജു എബ്രഹാം, വീണ ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story