Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കിയിലെ...

ഇടുക്കിയിലെ പട്ടയമേളയിൽ ജോസ്​ വിഭാഗത്തി​െൻറ 'മുന്നണി ​പ്രവേശനം'

text_fields
bookmark_border
ഇടുക്കിയിലെ പട്ടയമേളയിൽ ജോസ്​ വിഭാഗത്തി​ൻെറ 'മുന്നണി ​പ്രവേശനം' *മുൻ മേളയിൽ റോഷിക്ക്​ മണിയുടെ വിമർശം; ഇക്കുറി ജോസഫിന്​ തൊടുപുഴ: എൽ.ഡി.എഫ്​ സർക്കാറി​ൻെറ പട്ടയ വിതരണ ​േ​മളയിൽ മുന്നണി പ്രവേശനത്തിന്​ 'അരങ്ങേറ്റം' കുറിച്ച്​ ​ ജോസ്​ വിഭാഗം കേരള കോൺഗ്രസ്​!. പാർട്ടി സംസ്​ഥാന ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ റോഷി അഗസ്​റ്റിൻ ത​ൻെറ പ്രസംഗത്തി​ൽ ഏറെ സമയവും നീക്കിവെച്ചത്​ സർക്കാറിനെയും ചടങ്ങിൽ പ​ങ്കെടുത്ത മ​ന്ത്രിമാരെയും പ്രശംസകൊണ്ട്​ മൂടാനായിരുന്നു. പി.ജെ. ജോസഫ്​ അടക്കം യു.ഡി.എഫ്​ നേതാക്കൾ പ​ങ്കെടുക്കാതിരുന്ന മേളയിൽ റോഷിയും പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രഫ.​ െക.ഐ. ആൻറണി ഉൾ​െപ്പടെ ജോസ്​ വിഭാഗത്തിൽനിന്ന്​ വേദിയിൽ ഉപവിഷ്​ടരായത്​ മൂന്നു നേതാക്കൾ. ചടങ്ങിൽ ഏറെ പാർട്ടി പ്രവർത്തകരും പ​​ങ്കെടുത്തു. ജോസഫ്​ എത്താതിരുന്ന പരിപാടിയിൽ റോഷിയാണ്​ സ്വാഗതം പറഞ്ഞത്​. ഉദ്​ഘാടകനായിരുന്ന മന്ത്രി ഇ. ചന്ദ്രശേഖരനെയും ജില്ലയിലെ മന്ത്രി എം.എം. മണിയെയും റോഷി പട്ടയ നടപടികളുടെ പേരിലും വികസന വിപ്ലവത്തി​ൻെറ പേരിലും വാരിക്കോരി അഭിനന്ദിച്ചു. പത്ത് ചെയിൻ മേഖലയിലെ ഏഴ് ചെയിനിലും പട്ടയം നൽകിയ ഇടതു സർക്കാറിനെ അഭിനന്ദിക്കാതെ വയ്യെന്നും ശേഷിച്ചവർക്ക് പട്ടയം നൽകാൻ റവന്യൂ മന്ത്രി തീവ്രനടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും റോഷി പറഞ്ഞു. എല്ലാ വിഭാഗക്കാർക്കും പട്ടയം കൊടുക്കുക വഴി ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. ഇടുക്കിയിൽ മികച്ച റോഡുകൾ ഇപ്പോഴുമുണ്ട്. മെഡിക്കൽ കോളജി​ൻെറ വികസനത്തിന് പത്ത് കോടി മന്ത്രി മണി അനുവദിച്ചത് തനിക്ക് ഏറെ ആഹ്ലാദം തരുന്ന കാര്യമാണെന്നും റോഷി കൂട്ടി​േച്ചർത്തു. മാസങ്ങൾക്ക്​ മുമ്പ്​ കട്ടപ്പനയിൽ നടന്ന പട്ടയമേളയിൽ റോഷിയുടെ പ്രസംഗത്തിലെ പരാമർശങ്ങളെ അധ്യക്ഷനായിരുന്ന മന്ത്രി മണി മുച്ചൂടും വിമർശിക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാർ 45,000 പട്ടയങ്ങൾ വിതരണം ചെയ്തെന്ന് റോഷി അവകാശപ്പെട്ടതാണ്​ മന്ത്രിയെ ചൊടിപ്പിച്ചത്​. അത് എവിടാണെന്നു ആ‌ർക്കും അറിയില്ലെന്നും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ താൻ സംസ്ഥാന മന്ത്രിയാണെന്ന്​ പറഞ്ഞുനടന്നിട്ട് കാര്യമുണ്ടോയെന്നും പരിഹസിച്ചു. റോഷിയെ ആക്ഷേപിച്ചതിന്​ അന്ന്​ മറുപടി നൽകിയത്​ ഡീൻ കുര്യാക്കോസ് എം.പിയായിരുന്നു. ഇന്നലെ പ​ക്ഷെ റോഷി അഗസ്​റ്റിൻ മണിക്ക്​ ആദരണീയനായ ഇടുക്കി എം.എൽ.എയും സ്​നേഹിതനും. പ്രമാണിമാർക്ക്​ പട്ടയം നൽകുന്ന ചടങ്ങല്ലെന്നതിനാലാണ്​ ജോസഫ്​ പ​ങ്കെടുക്കാതിരുന്നതെന്നും വ്യാഖ്യാനിച്ചാണ്​ മണി പ്രസംഗം അവസാനിപ്പിച്ചത്​.
Show Full Article
TAGS:
Next Story