Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവട്ടവടയിൽ പൊതു ബാർബർ...

വട്ടവടയിൽ പൊതു ബാർബർ ഷോപ്പായി​; എല്ലാവർക്കും മുടിവെട്ടാം

text_fields
bookmark_border
തൊടുപുഴ: ദലിത്​ വിഭാഗക്കാർക്ക്​ മുടിവെട്ടാൻ അയിത്തമുണ്ടായിരുന്ന അതിർത്തി ഗ്രാമമായ വട്ടവടയിൽ ​പഞ്ചായത്തി​ൻെറ ഉത്തരവാദിത്തത്തിൽ പൊതു ബാർബർ ഷോപ്​ പ്രവർത്തനം തുടങ്ങി​. ​േകാവിലൂര്‍ ബസ്​ സ്​റ്റാൻഡിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ച ബാര്‍ബര്‍ ഷോപ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തി​ൻെറ ഇടപെടലില്‍ പൊതു ബാര്‍ബര്‍ ഷോപ് ആരംഭിച്ചതിലൂടെ നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന വലിയ വിവേചനത്തിനാണ് പര്യവസാനമായതെന്ന്​ എം.എൽ.എ പറഞ്ഞു. ജാതിവിവേചനം നിലനിൽക്കുന്ന വട്ടവടയിൽ ദലിത് വിഭാഗത്തില്‍പെട്ടവര്‍ക്ക് താടിയും മുടിയും വെട്ടുന്നതിന് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കുണ്ടായിരുന്ന സാഹചര്യത്തിൽ ഒരുപറ്റം യുവാക്കള്‍ ഇതിനെതിരെ പഞ്ചായത്തില്‍ പരാതിയുമായി എത്തുകയായിരുന്നു​. എന്നാൽ, ദലിത് വിഭാഗത്തില്‍പെട്ടവരുടെ മുടിവെട്ടാന്‍ കഴിയില്ലെന്ന കടുത്ത നിലപാട്​ ബാര്‍ബര്‍ ഷോപ്പുടമകള്‍ സ്വീകരിച്ചു. പഞ്ചായത്തുവക കെട്ടിടത്തിലെ ഒരുമുറി വാടക ഇല്ലാതെ അനുവദിച്ചാണ്​ ബാർബർ ഷോപ്​ യാഥാർഥ്യമാക്കിയത്​. പഞ്ചായത്തുതന്നെ ബാർബറെ നിയമിക്കുകയും മുടി വെട്ടാനുള്ള ഉപകരണങ്ങളടക്കം ലഭ്യമാക്കുകയും ചെയ്​തു. പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. രാമരാജ്, സെക്രട്ടറി ആര്‍. നന്ദകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story