Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെട്ടിമുടിയില്‍...

പെട്ടിമുടിയില്‍ സംഭവിച്ചത് 'ഡെബ്‌റിസ് ​ഫ്ലോ' - ശാസ്ത്ര സംഘം

text_fields
bookmark_border
മൂന്നാര്‍: പെട്ടിമുടിയില്‍ സംഭവിച്ചത് 'ഡെബ്​റിസ് ഫ്ലോ' എന്ന്​ വിളിക്കാവുന്ന പ്രതിഭാസമാണെന്ന് ദുരന്തസ്ഥലം സന്ദര്‍ശിച്ച ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു. വെള്ളം നിറഞ്ഞ മണ്ണും വിഘടിച്ച പാറകളും പര്‍വത നിരകളില്‍നിന്ന്​ ഒഴുകിയിറങ്ങുന്ന ഭൂഗര്‍ഭപ്രതിഭാസമാണ് പെട്ടിമുടിയില്‍ ഉണ്ടായത്​. 20 ഡിഗ്രി ചരിവുള്ള മലനിരകളില്‍ പെയ്ത അതിതീവ്രമഴ ആഘാതത്തി​ൻെറ തീവ്രത വർധിപ്പിച്ചു. ദുരന്തത്തിനിരയായ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്തുനിന്ന്​ അപകടത്തി​ൻെറ പ്രഭവകേന്ദ്രം വരെ സംഘം പരിശോധന നടത്തി. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനങ്ങളും നിർദേശങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്ന്​ വർഷമായി നിരന്തരം മലയിടിച്ചില്‍ ഉണ്ടാകുന്ന മൂന്നാര്‍ മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തി വരുന്നുണ്ട്. മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം താലൂക്കില്‍ അപകട സാധ്യതയുള്ള നിരവധി പ്രദേശങ്ങള്‍ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പിന്​ കാത്ത്​ നില്‍ക്കാതെ ജനങ്ങള്‍ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ കരുതലുകള്‍ സ്വീകരിക്കാന്‍ തക്കവിധം നടപടികള്‍ ഭാവിയിലുണ്ടാകണം. അതിന് ജനസാന്ദ്രതയും അപകടസാധ്യതയുമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മഴമാപിനികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം പ്രദേശങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി പ്രവര്‍ത്തനങ്ങളിലും ശാസ്ത്ര സംഘത്തി​ൻെറ കൂടി വിദഗ്​ധ അഭിപ്രായം തേടുന്നത് ഉചിതമാണ്. മലയോര മേഖലകളില്‍ അപകടകരമായ വിധത്തിലാണ് പലയിടങ്ങളിലും റോഡ്​ നിർമിച്ചിട്ടുള്ളതെന്നും സംഘം വിലയിരുത്തി. ഡിപ്പാര്‍ട്മൻെറ്​ ഓഫ് എന്‍വയണ്‍മൻെറല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.സാബു ജോസഫ്, നാഷനൽ സൻെറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്​റ്റഡീസ് ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി, ജി.ഐ.എസ് അനലിസ്​റ്റ്​ അച്ചു, കേരള യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പെട്ടിമുടിയില്‍ പഠനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story