Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംസ്‌കരിക്കാൻ ഇടമില്ല;...

സംസ്‌കരിക്കാൻ ഇടമില്ല; നാലുദിവസമായി കോവിഡ് ബാധിത​െൻറ മൃതദേഹം മോർച്ചറിയിൽ

text_fields
bookmark_border
സംസ്‌കരിക്കാൻ ഇടമില്ല; നാലുദിവസമായി കോവിഡ് ബാധിത​ൻെറ മൃതദേഹം മോർച്ചറിയിൽ തിരുവല്ല: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ ഇടമില്ലാത്തതിനാൽ നാലുദിവസമായി മോർച്ചറിയിൽ. കുറ്റൂർ പഞ്ചായത്ത് 11ാം വാർഡിൽ നെച്ചാട്ടുമോടിയിൽ വാടകക്ക്​ താമസിക്കുന്ന കല്ലാശാരിപ്പറമ്പിൽ ഗോപാലകൃഷ്ണ​ൻെറ (65) ​ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്​. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദത്തിന് ഒരു മാസമായി ചികിത്സയിലായിരുന്നു. ഈമാസം എട്ടിനാണ്​ മരിച്ചത്​. ഒമ്പതിന് കോവിഡ് പരിശോധനക്ക്​ സ്രവം ശേഖരിച്ചു. 10ന്​ പോസിറ്റിവാണെന്ന്​ ഫലം വന്നു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ വർഷങ്ങളായി വാടകവീടുകളിലാണ് കുടുംബം കഴിയുന്നത്. പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലാത്തതിനാൽ വെള്ളിയാഴ്ച സംസ്‌കാരം നടത്താൻ കഴിഞ്ഞില്ലെന്ന് വാർഡ് അംഗം അജി കല്ലമ്പറമ്പിൽ പറഞ്ഞു. ശനിയാഴ്ച സംസ്‌കാരത്തിനുള്ള ക്രമീകരണം ഉണ്ടാക്കുമെന്ന് തഹസിൽദാർ പറഞ്ഞു. രാജമ്മയാണ് ഗോപാലകൃഷ്ണ​ൻെറ ഭാര്യ. മക്കൾ: സുനീഷ്, സൂരജ്, അജിത്ത്, ദിവ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story