Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറിസർവ്​ ബാങ്ക്​ അനുമതി...

റിസർവ്​ ബാങ്ക്​ അനുമതി ഇല്ലാതെ സ്വകാര്യ ധനകാര്യ സ്​ഥാപനങ്ങൾ നടത്തുന്നത്​ കോടികളുടെ ഇടപാടുകൾ

text_fields
bookmark_border
കോട്ടയം: റിസര്‍വ്​ ബാങ്കി​ൻെറ അനുമതി ഇല്ലാതിരുന്നിട്ടും സംസ്​ഥാനത്തെ നൂറുകണക്കിന്​ സ്വകാര്യ ധനകാര്യ സ്​ഥാപനങ്ങൾ നിയമവിരുദ്ധമായി കോടികളുടെ നിക്ഷേപം സ്വീകരിച്ചതായി പൊലീസ്​ റിപ്പോർട്ട്​. സംസ്​ഥാനത്തെ നാല് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമേ പൊതുജനങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളൂവെന്നിരിക്കെയാണ്​ ഇത്​. നിലവിൽ 1500 ലധികം അനധികൃത ധനകാര്യ സ്​ഥാപനങ്ങൾ സംസ്​ഥാനത്തുണ്ടെന്നാണ്​ കണക്ക്​. ​എന്നാൽ, ഇത്തരം സ്​ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്​. പോപുലർ ഫിനാൻസി​ൻെറ തകർച്ചയെ തുടർന്നാണ്​ പൊലീസ്​ റിപ്പോർട്ട്​ തയാറാക്കിയത്. ഉയർന്ന പലിശ വാഗ്​ദാനം നൽകിയാണ്​ സ്വകാര്യ സ്ഥാപനങ്ങൾ പൊതുജനങ്ങളിൽനിന്നും നിക്ഷേപം സ്വീകരിക്കുന്നത്​.15-18 ശതമാനം വരെയാണ്​ വാര്‍ഷിക പലിശ. ഇവർ 20-25 ശതമാനം നിരക്കിൽ ഈ പണം കൈമാറുന്നു. കൂടുതൽ ഇടപാടുകളും സംസ്​ഥാനത്തിന്​ പുറത്താണ്​. ഇതിനായി മഹാരാഷ്​ട്രയിലും കർണാടകയിലും തമിഴ്​നാട്ടിലും നൂറുകണക്കിന്​ ശാഖകളും തുറന്നിട്ടുണ്ട്​. പോപുലർ ഫിനാൻസിന്​ ഇതര സംസ്​ഥാനങ്ങളിൽ നിരവധി ശാഖകളാണുള്ളത്​. ഇവർ മാത്രം ഇടപാടുകാരിൽനിന്നും 2500 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. പോപുലർ ഫിനാൻസി​ൻെറ മാതൃകയിൽ നൂറുകണക്കിന്​ കടലാസ് കമ്പനികള്‍ സംസ്​ഥാനത്തുണ്ട്​. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പോലും അജ്ഞാതമാണ്​. വിദേശത്തുപോലും ബിനാമി പേരുകളിൽ ഇത്തരക്കാർ ബിസിനസ്​ നടത്തുന്നുണ്ട്​. പോപുലർ ഫിനാൻസിന്​ ദുബൈയിലും ആസ്‌ട്രേലിയയിലും ബിനാമി പേരുകളില്‍ ബിസിനസ് ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്​. ഉടമകൾ അങ്ങോട്ട്​ കടക്കാനായിരുന്നു ശ്രമിച്ചത്​. റിസര്‍വ്​ ബാങ്കി​ൻെറ തിരുവനന്തപുരം റീജനൽ ഓഫിസില്‍ 127 ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്​റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ സര്‍വിസില്‍നിന്നും വിരമിച്ചവരും പ്രവാസികളുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രധാന ഇരകള്‍. സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്ക് കെ.വൈ.സി റിസര്‍വ്​ ബാങ്ക്​ കർശനമാക്കിയതും ഇവർക്ക്​ നേട്ടമായി. കോവിഡി​ൻെറ പശ്ചാത്തലത്തിൽ സംസ്​ഥാനത്തെ ബഹുഭൂരിപക്ഷം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ്​ റിപ്പോർട്ട്​. കോവിഡ് പ്രതിസന്ധിയിൽ നിക്ഷേപങ്ങള്‍ക്കുള്ള പ്രതിമാസ പലിശ മുടങ്ങിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. ഇതോടെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് പലരും സ്വകാര്യ സ്​ഥാപനങ്ങളി​ൽ എത്തുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story