Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആകാശ് നാഷനൽ ടാലൻറ്​...

ആകാശ് നാഷനൽ ടാലൻറ്​ ഹണ്ട് പരീക്ഷ

text_fields
bookmark_border
കോട്ടയം: ആകാശ് എജുക്കേഷനൽ സർവിസസ് ലിമിറ്റഡ് (എ.ഇ.എസ്​.എൽ) വാർഷിക സ്കോളർഷിപ് പരീക്ഷയുടെ 11ാം പതിപ്പ് പ്രഖ്യാപിച്ചു. (ANTHE) 2020 നവംബർ 26 മുതൽ ഡിസംബർ ആറുവരെ രാജ്യത്തെ 24 സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കും. ഓൺലൈൻ പരീക്ഷ നവംബർ 26 മുതൽ ഡിസംബർ ആറു വരെ (എല്ലാ ദിവസവും) ഉച്ചക്ക്​ രണ്ടുമുതൽ ഏഴുവരെയാണ്. ഈ ലോഗിൻ വിൻഡോയിൽ വിദ്യാർഥികൾക്ക് എപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതാം. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് ഡിസംബർ 16ന് രണ്ട് ഷിഫ്റ്റിലായി ഓഫ് ലൈൻ പരീക്ഷകൾ നടക്കും. രാവിലെ 10.30 മുതൽ 11.30, വൈകീട്ട്​ നാല്​ മുതൽ അഞ്ചുവരെയാണ്​ സമയം. അർഹരായ വിദ്യാർഥികൾക്ക് 100 ശതമാനം വരെ സ്കോളർഷിപ് നേടാനുള്ള അവസരമാണ്​ ഈ പരീക്ഷ. 2019ൽ ഈ പരീക്ഷ 3.4 ലക്ഷം പേർ എഴുതി. ANTHE 2020 ൽ എൻറോൾമൻെറ്​ ഫോറം സമർപ്പിക്കാനുള്ള അവസാന തീയതി ഓൺലൈൻ പരീക്ഷയുടെ തീയതിക്ക് മൂന്നുദിവസം മുമ്പും ഓഫ് ലൈൻ പരീക്ഷയുടെ തീയതിക്ക് ഏഴുദിവസം മുമ്പുമാണ്. പരീക്ഷാഫീസ് 200 രൂപയാണ്. ഇത് നെറ്റ് ബാങ്കിങ്​ ചാനലുകൾ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ആകാശ് ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ ബ്രാഞ്ച്, കേന്ദ്രത്തിൽ നേരിട്ട് അടക്കാം. ANTHE ൽ ചേരുന്ന വിദ്യാർഥികൾക്ക് മെറിറ്റ് സ്​റ്റേഷൻ സ്കൂൾ ബുസൂർ കോഴ്സ് സൗജന്യമായി ലഭിക്കും. എ.ഇ.എസ്​.എല്ലി​ൻെറ അനുബന്ധ സ്ഥാപനമാണ് മെറിറ്റ് സ്​റ്റേഷൻ. ക്ലാസ് VII മുതൽ ക്ലാസ് XII വരെയുള്ള രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസിൽ 100 ശതമാനം സ് കോളർഷിപ്പിനും 700 വിദ്യാർഥികൾക്കും കാഷ് അവാർഡിനും അർഹതയുണ്ടായിരിക്കുമെന്ന്​ എ.ഇ.എസ്​.എൽ സി.ഇ.ഒ ആകാശ് ചൗധരി പറഞ്ഞു. ചിത്രം KTL ANTHE ആകാശ് ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ വാർഷിക സ്കോളർഷിപ് പരീക്ഷ ANTHE 2020​ൻെറ ലോഞ്ച്, ക്ലസ്​റ്റർ ഹെഡ് സിജു ജോർജ് കോട്ടയം ബ്രാഞ്ചിൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story