Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎച്ച്​.എൻ.എൽ: ടെൻഡർ...

എച്ച്​.എൻ.എൽ: ടെൻഡർ സമർപ്പിച്ച്​ കിൻഫ്രയും സ്വകാര്യകമ്പനിയും

text_fields
bookmark_border
കോട്ടയം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്​ പ്രിൻറ്​ ലിമിറ്റഡിനെ (എച്ച്​.എൻ.എൽ) ഏറ്റെടുക്കാൻ കിൻഫ്രക്ക്​ പുറമെ പദ്ധതി രൂപരേഖയും ടെൻഡർ തുകയും സമർപ്പിച്ച്​ സ്വകാര്യകമ്പനിയും. തിരുനെൽവേലി ആസ്ഥാനമായ സൺ പേപ്പർ മില്ലാണ്​ ടെൻഡർ സമർപ്പിച്ചത്​. ഈ മാസം ഏഴ്​ ആയിരുന്നു അവസാന തീയതി. കമ്പനികൾ നൽകിയ പദ്ധതിരൂപരേഖയും ടെൻഡർ തുകയും പരിശോധിച്ച്​ നാഷനൽ കമ്പനി നിയമട്രൈബ്യൂണൽ​ തീരുമാനമെടുക്കും. ഏറ്റവും മികച്ച പദ്ധതി സമർപ്പിക്കുന്ന കമ്പനിക്കാണ്​ ടെൻഡർ അനുവദിക്കുക. കിൻഫ്ര പദ്ധതി രൂപരേഖ സമർപ്പിച്ചതോടെ​ തൊഴിലാളികൾ പ്രതീക്ഷയിലാണ്​. എച്ച്​.എൻ.എലിൻെറ 692 ഏക്കർ ഭൂമിയാണ്​ സ്വകാര്യകമ്പനികളെ ആകർഷിക്കുന്നതെങ്കിലും ഈ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത്​ നൽകിയതായതിനാൽ മറ്റാവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്നതിന്​ നിയമപരമായ തടസ്സങ്ങളുണ്ട്​. പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്​.ഐ.ഡി.സി, മലബാർ സിമൻറ്​സ്​, കിൻഫ്ര, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്​ എന്നിവയും സ്വകാര്യഗ്രൂപ്പുകളായ സൺ പേപ്പർ മില്ലും മുംബൈ കമ്പനിയുമാണ്​ ടെൻഡറിൽ പ​ങ്കെടുക്കാൻ യോഗ്യത നേടിയിരുന്നത്​​. മറ്റ്​ മൂന്ന്​ പൊതുമേഖല സ്ഥാപനങ്ങൾക്ക്​ പകരം, എച്ച്​.എൻ.എൽ ഏറ്റെടുക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കിൻഫ്രയോട്​ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ്​ അവസാന ദിവസമായ തിങ്കളാഴ്​ച ടെൻഡർ നൽകിയത്​. 692 ഏക്കർ ഭൂമിയിൽ​ 300 ഏക്കറിൽ മാ​ത്രമേ പ്ലാൻറ്​ വരുന്നുള്ളൂ. ബാക്കി സ്ഥലത്ത്​ റബർ പാർക്ക്​ അടക്കം വിപുല പദ്ധതികളാണ്​ കിൻഫ്ര ആസൂത്രണം ചെയ്​തിട്ടുള്ളത്​. കിഫ്​ബി​ ഇതിന്​ പണം നൽകും. ഈ തുകയിൽനിന്ന്​​​​ ട്രൈബ്യൂണൽ ബാങ്കുകളുടെ ബാധ്യത തീർക്കും. കോവിഡ്​ മൂലമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്​ ടെൻഡർ സമർപ്പിക്കാനുള്ള കാലാവധി രണ്ടുതവണ നീട്ടിനൽകിയിരുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷ​ൻ ലിമിറ്റഡി​ൻെറ (എച്ച്.പി.സി.എൽ) സബ്‌സിഡിയറി കമ്പനിയാണ് വെള്ളൂരിലെ എച്ച്.എൻ.എൽ. എച്ച്.പി.സി.എൽ നഷ്​ടത്തിലായതോടെയാണ്​ എച്ച്.എൻ.എൽ വിൽപനക്ക്​ കളമൊരുങ്ങിയത്​. എച്ച്.പി.സി.എലി​ൻെറ ഓഹരിത്തുകയായ 25കോടിയും 430 കോടിയുടെ ബാധ്യതയും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിന്​ കമ്പനി നിയമ ട്രൈബ്യൂണൽ 90 ദിവസ​ം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെയാണ്​ ലേലനടപടികളിലേക്ക്​ പോയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story