Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫിനെ...

യു.ഡി.എഫിനെ ചതിച്ചിട്ടില്ല; പാലായിൽ കാട്ടിയത്​ രാഷ്​ട്രീയ വഞ്ചന - ജോസ്​.കെ.മാണി

text_fields
bookmark_border
കോട്ടയം: യു.ഡി.എഫിനോട്​ വിശ്വാസവഞ്ചന കാട്ടിയിട്ടില്ലെന്ന്​ കേരള കോൺഗ്രസ്​(എം) ചെയർമാൻ ജോസ്​.കെ.മാണി. ചതി കേരള കോൺഗ്രസി​ൻെറ സംസ്​കാരമല്ല. നാൽപതുവർഷം ഒപ്പം നിന്ന യു.ഡി.എഫിനെ ഒരുഘട്ടത്തിലും ചതിച്ചിട്ടില്ല. യു.ഡി.എഫിലെ ധാരണകളെല്ലാം ഇന്നോളം കേരള കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാലായിൽ പി.ജെ. ജോസഫും യു.ഡി.എഫും നടത്തിയതാണ് രാഷ്​ട്രീയ വഞ്ചന. ഉറപ്പ്​ നൽകിയ രണ്ടില ചിഹ്​നം നൽകാൻ പോലും കോൺഗ്രസിനായില്ല. കെ.എം. മാണിയുടെ മരണത്തിനുപിന്നാലെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്​ട്രീയ ഗൂഡാലോചന ഇപ്പോൾ വ്യക്​തമായി. കേരള കോൺഗ്രസ്​ എമ്മിനെ ഹൈജാക്ക്​ ചെയ്യാൻ ശ്രമിച്ച ജോസഫിന്​ മാണിയു​െട പൈതൃകം ചാർത്തി ​െകാടുത്തത്​ പ്രവർത്തകരെ മുറിവേൽപ്പിച്ചു. ഇതിലൂടെ​ കെ.എം. മാണിയുടെ ആത്​മാവിനെ അപമാനിച്ചു​. കെ.എം. മാണിയുടെ പൈതൃകം അവകാശപ്പെട്ട്​ ആരും വരേണ്ടതില്ല. കെ.എം. മാണിയുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് ആരുടെയും സർട്ടിഫിക്കറ്റും ഞങ്ങൾക്ക്​ ആവശ്യമില്ല. അക്കാര്യം ജനങ്ങൾക്കറിയാം. പാലായിലെ പരാജയത്തെക്കുറിച്ച്​ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ എല്ലാ യു.ഡി.എഫ്​ നേതാക്കൾക്കും രേഖാമൂലം പരാതി നൽകിയിട്ടും ഒരുവാക്ക്​ പറഞ്ഞില്ല. ചർച്ചയും നടത്തിയില്ല. അന്ന്​ കാട്ടിയതല്ലേ വഞ്ചന. പാലാ പോലൊരു മണ്ഡലം നഷ്​ടപ്പെട്ട​േപ്പാൾ ഇപ്പോൾ പറയുന്ന മുന്നണി മര്യാദയില്ലായിരുന്നോ. ആ വഞ്ചനയെക്കുറിച്ച്​ ഒരുവാക്കും പറഞ്ഞില്ല. ഇടതുമുന്നണിയിലേക്ക്​ പോകുകയാണെങ്കിൽ എം.പി, എം.എൽ.എ സ്​ഥാനങ്ങൾ രാജി​വെക്കണമെന്ന രമേശ്​ ചെന്നിത്തലയുടെ ആവശ്യം ജോസ്​.കെ.മാണി തള്ളി. അങ്ങ​െനയാണെങ്കിൽ േകരള കോൺഗ്രസി​ൻെറ സഹായത്തോടെ ജയിച്ചവരും രാജിവെക്കണം. ഞങ്ങളെ പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസപ്രമേയ ചർച്ചയെക്കുറിച്ച്​ അറിയിക്കുകയോ പിന്തുണ​ േനടുകയോ ചെയ്​തിട്ടില്ല. തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ​ നിലപാട്​ പ്രഖ്യാപിക്കും. നിലവിൽ ഒരുമുന്നണിയുമായി ചർച്ച നടത്തിയിട്ടില്ല. കോട്ടയം ജില്ല പഞ്ചായത്തിൽ കരാറുണ്ടായിരുന്നില്ല. കുട്ടനാട് ഉപതെരഞ്ഞെടുപ്പ്​ നടക്കുമോയെന്ന്​​ ഉറപ്പില്ല. തീയതിയാകു​േമ്പാൾ നിലപാടും പ്രഖ്യാപിക്കും- ജോസ്.കെ. മാണി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story