Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസെമി ഹൈ സ്പീഡ്...

സെമി ഹൈ സ്പീഡ് റെയിൽ​േവ: സ്ഥലമെടുപ്പിനെതിരായ​ ഹരജിയിൽ വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിക്ക്​ സ്ഥലം ഏറ്റെടുക്കുന്നത്​ തടയണ​െമന്ന്​ ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറുകളുടെ വിശദീകരണം തേടി. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള റെയിൽവേ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന്​ മുമ്പു തന്നെ ഏറ്റെടുക്കലിന്​ സ്ഥലം മരവിപ്പിക്കുന്നത്​ നീതികേടാണെന്ന്​ ചൂണ്ടിക്കാട്ടി കോട്ടയം മുളക്കുളം റെസിഡൻറ്​സ്​ വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെ നൽകിയ​ ഹരജിയിലാണ്​ കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും റെയിൽവേ ബോർഡിനോടും കോടതി വിശദീകരണം തേടിയത്​. 66,079 കോടി ചെലവ്​ പ്രതീക്ഷിക്കുന്ന പദ്ധതിക്ക് റെയിൽവേ അധികൃതർ സാങ്കേതികമോ അല്ലാത്തതോ ആയ അനുമതി നൽകിയിട്ടില്ലെന്ന്​ ഹരജിയിൽ പറയുന്നു. സെമി ഹൈ സ്പീഡ് റെയിൽവേ, സ്മാർട്ട് സിറ്റി പദ്ധതികൾക്കായി 6000 മുതൽ 10,000 ഏക്കർ വരെ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പദ്ധതി റിപ്പോർട്ടിൽ പറയുന്നത്. പദ്ധതി പ്രായോഗികമല്ലെന്ന്​ രേഖകളിൽ പറയുന്നുണ്ടെങ്കിലും റെയിൽവേയുടെ അനുമതി ലഭിക്കുന്നതിനുമുമ്പ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്​. പദ്ധതിക്ക്​ 20,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ഗുണകരമല്ലാത്ത പദ്ധതി പരിസ്ഥിതി പ്രശ്നങ്ങൾക്കും വഴിയൊരുക്കും. ഈ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടി തടയണമെന്നും ഹരജി തീർപ്പാകുംവരെ നടപടികൾ സറ്റേ ചെയ്യണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story