Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിറ്റാർ കസ്​റ്റഡി...

ചിറ്റാർ കസ്​റ്റഡി മരണം: റീ പോസ്​റ്റ്​മോർട്ടം നാളെ

text_fields
bookmark_border
വടശ്ശേരിക്കര: വനം വകുപ്പി​ൻെറ കസ്​റ്റഡിയിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായിയുടെ (41) മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്​റ്റ്​മോർട്ടം ചെയ്യും. രാവിലെ ഒമ്പതിന് റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റെടുത്ത് സി.ബി.ഐ ഇൻക്വസ്​റ്റ് തയാറാക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പോസ്​റ്റ്​മോർട്ടം. മൂന്ന് ഫോറൻസിക് സർജൻമാർ അടക്കം വിദഗ്ധ ഡോക്ടർമാരുടെ പാനലിനെ പോസ്​റ്റ്​മോർട്ടത്തിന്​ സി.ബി.ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം റീ പോസ്​റ്റ്​മോർട്ടം ചെയ്യണമെന്ന് അന്വേഷണം ഏറ്റെടുത്തശേഷം സി.ബി.ഐ ഹൈകോടതിയിലും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും അറിയിച്ചിരുന്നു. പിന്നീട് ഇക്കാര്യം അറിയിച്ച് സർക്കാറിന് കത്ത് നൽകുകയും ഡോക്ടർമാരുടെ പാനൽ സമർപ്പിക്കുകയും ചെയ്തു. ഡോക്ടർമാരുടെ പാനലിനെ അംഗീകരിച്ച് ആഭ്യന്തരവകുപ്പ് മറുപടി നൽകിയതോടെയാണ് പോസ്​റ്റ്​മോർട്ടം നടത്താൻ തീരുമാനമായത്. റീ പോസ്​റ്റ്​മോർട്ടം സംബന്ധിച്ച് മത്തായിയുടെ കുടുംബാംഗങ്ങൾക്കും സി.ബി.ഐയുടെ അറിയിപ്പ് ലഭിച്ചു. പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന്, വടശ്ശേരിക്കര അരീക്കക്കാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം അന്നുരാത്രി അവിടെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കും. ശനിയാഴ്ച രാവിലെ കുടപ്പനയിലേക്ക്​ കൊണ്ടുപോകും. 11.45ന് കുടപ്പനക്കുളം സൻെറ്​ മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം സംസ്കരിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story