Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുമളിയിൽ പുതിയ...

കുമളിയിൽ പുതിയ ഹെലിപാഡ്

text_fields
bookmark_border
കുമളി: കൊച്ചിയിൽനിന്ന്​ തേക്കടിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മൂന്നാറി​ൻെറ മനോഹാരിത ആസ്വദിക്കാൻ ഇനി അര മണിക്കൂർ ആകാശദൂരം താണ്ടിയാൽ മതി. കൊച്ചിയിലെ ചിപ്സ് ആൻഡ്​ ഏവിയേഷൻ കമ്പനിയാണ് ആകാശമാർഗം സഞ്ചാരികളെ കൊച്ചിയിലേക്കും മൂന്നാറിലേക്കും എത്തിക്കാൻ ഹെലികോപ്ടർ സൗകര്യം ഒരുക്കിയത്. കുമളി ഗ്രാമപഞ്ചായത്തിലെ പത്തുമുറിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൊരുക്കിയ ഹെലിപാഡിൽനിന്ന്​ ബുധനാഴ്​ച ഹെലികോപ്ടർ പറന്നുയർന്നപ്പോൾ വിനോദ സഞ്ചാര മേഖലക്ക്​ പുത്തൻ ഉണർവായി. ഒരാൾക്ക് 11,000 രൂപയാണ് തേക്കടിയിൽനിന്ന്​ മൂന്നാറിലേക്ക് യാത്ര ചെയ്യാൻ ഈടാക്കുന്നത്. ഒരു ട്രിപ്പിൽ അഞ്ചു പേർക്കാണ് യാത്ര ചെയ്യാൻ അവസരം. ഉദ്​ഘാടന ദിനമായ ബുധനാഴ്ച പത്തുമുറിയിൽനിന്ന്​ ഏഴ്​ പ്രാവശ്യമാണ് നാട്ടുകാരുമായി ഹെലികോപ്ടർ മൂന്നാർ പോയി വന്നത്. പത്തുമുറി ഹെലിപാഡി​ൻെറ ഉദ്​ഘാടനം കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഷീബ സുരേഷ്, സൺസി മാത്യു തുടങ്ങി നിരവധി പേർ പങ്കെടുത്തു. നേരത്തേ കുമളി- ചക്കുപള്ളം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയായ ഒട്ടകത്തലമേട്ടിൽ ഹെലിപാഡ് നിർമിച്ചെങ്കിലും സ്ഥല ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തെ തുടർന്ന് പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു. TDG helipad1 TDG helipad2 കുമളി പത്തുമുറിയിൽ നിർമിച്ച ഹെലിപാഡിൽ ബുധനാഴ്ച ഹെലികോപ്ടർ ഇറങ്ങിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story