Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി ഭരണഘടന​െയയും നിയമ​െത്തയും വെല്ലുവിളിക്കുന്നു -പി.കെ. കൃഷ്​ണദാസ്​

text_fields
bookmark_border
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടന​െയയും നിയമ​െത്തയും വെല്ലുവിളിക്കുന്നതായി ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്​ണദാസ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1976ലെ വിദേശനിയമവും വിദേശ ധനസഹായ നിയമവും കമീഷനും അഴിമതിക്കും വേണ്ടി സർക്കാർ ലംഘിക്കുകയാണ്​. കമീഷൻ വാങ്ങുന്നതിൽ മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമാവുകയാണ്​. സ്വർണക്കടത്തിൽ പങ്കുള്ളതായി സംശയിക്കുന്ന മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്​. മന്ത്രി മത​​ഗ്രന്ഥം കേരളത്തിലും കർണാടകയിലും വിതരണം ചെയ്​െ​തന്നാണ്​ ആരോപണം. ഇത്​ സർക്കാർ പരിപാടിയുടെ ഭാഗമായാണെങ്കിൽ ബൈബിളും ഭഗവദ്​​ഗീതയും കൂടി വിതരണം ചെയ്യാൻ സർക്കാർ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഓണക്കിറ്റിലും അഴിമതിയുണ്ട്​​. 500 രൂപക്കുപകരം 350 രൂപയുടെ സാധനങ്ങളാണ്​ കിറ്റിലുള്ളത്​. കിറ്റൊന്നിന്​ 150 രൂപവെച്ച്​ 88 ലക്ഷം കിറ്റിലൂടെ കോടികളുടെ അഴിമതിയാണ്​ നടത്തുന്നതെന്നും കൃഷ്​ണദാസ്​ ആരോപിച്ചു. പാർട്ടി വക്താവ്​ എൻ.കെ. നാരായണൻ നമ്പൂതിരി, ജില്ല പ്രസിഡൻറ്​ നോബിൾ മാത്യു, സംസ്ഥാനസമിതി അംഗം എൻ. ഹരി, ജില്ല ജനറൽ സെ​​ക്രട്ടറി ലിജിൻ ലാൽ എന്നിവരും സന്നിഹിതരായി.
Show Full Article
TAGS:
Next Story