Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫ്​ കണ്‍വീനര്‍...

യു.ഡി.എഫ്​ കണ്‍വീനര്‍ സ്വയം പരിഹാസ്യനാകുന്നു -ജോസ്​ വിഭാഗം

text_fields
bookmark_border
കോട്ടയം. കെ.എം. മാണിയുടെ രാഷ്​ട്രീയ പൈതൃകം കേരള കോണ്‍ഗ്രസ്​ എമ്മിന്​ മറ്റാരില്‍നിന്നും പഠിക്കേണ്ട കാര്യമില്ലെന്ന് ഡോ.എന്‍. ജയരാജ് എം.എല്‍.എ. പാര്‍ട്ടിയുടെ രാഷ്​ട്രീയ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് തന്നെയാണ് സ്വീകരിച്ചത്. രാഷ്​ട്രീയ മര്യാദകൾ ലംഘിച്ചുകൊണ്ട് 38 വര്‍ഷം ഒപ്പം നിന്ന കേരള കോണ്‍ഗ്രസിനെ പടിയടച്ച് പുറത്താക്കിയത് യു.ഡി.എഫ് നേതൃത്വമാണ്. കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍നിന്ന് പുറത്താക്കിയ പ്രഖ്യാപനം നടത്തിയ കണ്‍വീനര്‍ തന്നെ വീണ്ടും പുറത്താക്കുമെന്ന് പറഞ്ഞ് സ്വയം പരിഹാസ്യനാവുകയാണ്. പാലാ തെരഞ്ഞെടുപ്പ് മുതല്‍ സമീപകാലത്ത് വരെ ഓരോ ഘട്ടത്തിലും കേരള കോണ്‍ഗ്രസിനോട് കാണിച്ചത്​ മൃദുസമീപനങ്ങളായിരുന്നോയെന്ന്​ കാലം വിലയിരുത്തട്ടെയെന്നും ജയരാജ് പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
TAGS:
Next Story