Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസെക്രട്ടേറിയറ്റിലെ...

സെക്രട്ടേറിയറ്റിലെ തീപിടിത്തം: സമഗ്ര അന്വേഷണം വേണം -പി.ടി. തോമസ്​

text_fields
bookmark_border
തൊടുപുഴ: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പി.ടി. തോമസ് എം.എൽ.എ. സംഭവം നടന്നയുടൻ ഷോർട്ട്​സർക്യൂട്ടാണ് കാരണമെന്നാണ്​ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത്​. മന്ത്രിയെ മറികടന്ന് യഥാർഥ കാരണം കണ്ടെത്തി റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്കാകില്ല. സെക്രട്ടേറിയറ്റിൽ 60 ശതമാനംപോലും ഇ-ഫയലിങ്​ പൂർത്തിയായിട്ടില്ല. അതുകൊണ്ട് ഫയലുകൾ കത്തിപ്പോയാലും കുഴപ്പമില്ലെന്ന ന്യായീകരണം തെറ്റാണ്. പ്രോട്ടോ​േകാൾ വിഭാഗത്തിലെ ഒന്ന്, രണ്ട്, അഞ്ച് പൊളിറ്റിക്കൽ സെക്​ഷനുകളിലാണ് തീപിടിത്തമുണ്ടായത്. ഇതിൽ ഒന്ന് വിദേശരാജ്യങ്ങളുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്ന സെക്​ഷനാണ്. അതിനാൽതന്നെ തീപിടിത്തം ഗൗരവമേറിയ കാര്യമാണ്. ഫയലുകൾ മുക്കാനാണ് കത്തിക്കൽ. പ്രോട്ടോ​കോൾ ഓഫിസർ ഹണി, ജോയൻറ്​ ഒാഫിസർ ഷൈൻ എസ്. ഹഖ്​, അസിസ്​റ്റൻറ്​ ഓഫിസർ എ.പി. രാജീവൻ എന്നിവരെ കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ സത്യാവസ്ഥ അറിയാം. അവശേഷിക്കുന്ന രേഖകളും ഓഫിസി​ൻെറ നിയന്ത്രണവും എൻ.ഐ.എ ഏറ്റെടുക്കണം. ഇപ്പോഴത്തെ അന്വേഷണം വിശ്വാസയോഗ്യമല്ലെന്നും പി.ടി. തോമസ്​ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എ.പി. ഉസ്മാൻ, മനോജ് കോക്കാട്ട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story