Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.ടി.ജി.ഡി.ഡബ്ല്യു.എ...

കെ.ടി.ജി.ഡി.ഡബ്ല്യു.എ ഇടുക്കി ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
തൊടുപുഴ: ടെക്​സ്​റ്റൈൽ ഗാർമൻെറ്​ ഡീലേഴ്​സ്​ വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.ഡി.ഡബ്ല്യു.എ) ഇടുക്കി ജില്ല കമ്മിറ്റി രൂപവത്​കരിച്ചു. എം.വി. സജീവ് (ഗായത്രി ഡിസൈൻ, കട്ടപ്പന) പ്രസിഡൻറും കെ.പി. ഷെമീർ (സീമാസ് വെഡിങ് കലക്​ഷൻസ്, തൊടുപുഴ) ജനറൽ സെക്രട്ടറിയുമാണ്​. എസ്​. സുമൻ (പാൽകോ, അടിമാലി) -ട്രഷറർ, ജോൺ പുളിമൂട്ടിൽ -രക്ഷാധികാരി, എം.ബി. താജു (ആക്സ് മെൻസ് പാലസ്, തൊടുപുഴ), ബിനോയി ജേക്കബ് ( അമല ടെക്സ്, കുമളി), അലൻറ്​ ബി. നിരവന്ത് (ലത ടെക്സ്, കട്ടപ്പന), ഇ.എ. റഹിം (ഇക്കരക്കുടിയിൽ ടെക്​സ്​റ്റൈൽസ്​, അടിമാലി)-വൈസ് പ്രസിഡൻറുമാർ, അനസ് അസീസ് (ലാൻസ് പാരീസ്, തൊടുപുഴ), സഫീഖ്​​ അഹമ്മദ് (മിലാൻ, കുമളി)​, ഇബ്രാഹിം ഇഞ്ചക്കുടി (ഇഞ്ചക്കുടിയിൽ വെഡിങ്​ കലക്​ഷൻ, അടിമാലി)​, സോബിച്ചൻ വർഗീസ്​ (കല്യാണവസ്​ത്ര, കട്ടപ്പന)-സെക്രട്ടറിമാർ എന്നിവരാണ്​ മറ്റ്​ ഭാരവാഹികൾ. ജില്ല കമ്മിറ്റി രൂപവത്​കരണ യോഗം സംസ്ഥാന പ്രസിഡൻറ്​ ടി.എസ്. പട്ടാഭിരാമന്‍ ഉദ്​ഘാടനം ചെയ്​തു. സംസ്ഥാന കോഓഡിനേറ്റര്‍ മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.എന്‍. ബാബു, കെ.വി.വി.ഇ.എസ് ജില്ല പ്രസിഡൻറ്​ കെ.എന്‍. ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ.പി. ഹസന്‍, ട്രഷറര്‍ സണ്ണി പൈമ്പിള്ളില്‍, യൂത്ത്‌വിങ് ജില്ല പ്രസിഡൻറ്​ സിജോ മോന്‍ ജോസ്, കെ.ടി. ജി.ഡി.ഡബ്ല്യു.എ രക്ഷാധികാരി ജോണ്‍ പളിമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. TDL sajeev കെ.ടി.ജി.ഡി.ഡബ്ല്യു.എ ഇടുക്കി ജില്ല പ്രസിഡൻറ്​ എം.വി. സജീവ് TDL Shameer ജില്ല ജനറൽ സെക്രട്ടറി കെ.പി. ഷെമീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story