Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിർധന സ്ത്രീക്ക്...

നിർധന സ്ത്രീക്ക് അയൽവാസിയുടെ ഉപദ്രവം: സംരക്ഷണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പത്തനംതിട്ട: ഭർത്താവ് ഇല്ലാത്ത, രണ്ട് കുട്ടികളുടെ അമ്മയെ പട്ടയം ലഭിച്ച ഭൂമിയിൽ വീട് നിർമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തി​ൻെറ പേരിൽ അയൽവാസി ഉപദ്രവിക്കുന്ന സാഹചര്യത്തിൽ സംരക്ഷണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തിരുവല്ല സ്​റ്റേഷൻ ഹൗസ്​ ഓഫിസർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർ​േദശം നൽകിയത്. തിരുവല്ല കുറുപ്പുഴ സ്വദേശിനി നിഷ രാജേഷി​ൻെറ പരാതി തിരുവല്ല മുൻസിഫ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ കമീഷന് പരിമിതിയുണ്ടെന്നും ഉത്തരവിൽ പറയുന്നു. അയൽവാസി തോമസ്​ സ്​റ്റീഫന് എതിരെയാണ് പരാതി. തിരുവല്ല നഗരസഭ സെക്രട്ടറി, തിരുവല്ല പൊലീസ്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ എന്നിവരിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങി. നിഷ രാജേഷിന് കുറുപ്പുഴ വില്ലേജിൽ ലഭിച്ച പട്ടയഭൂമിയിൽ വീട് നിർമിക്കുന്നതിന് നഗരസഭയിൽനിന്ന്​ പി.എം.എ.വൈ പദ്ധതിപ്രകാരം സാമ്പത്തികസഹായം നൽകിയിരുന്നതായി നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. നടപ്പാത ഇടിച്ച് വീതി കുറച്ചാണ് കെട്ടിട നിർമാണം നടത്തിയെന്നാരോപിച്ച് തോമസ്​ സ്​റ്റീഫൻ പരാതി നൽകി. നഗരസഭ പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തി. തോമസ്​ സ്​റ്റീഫൻ നിഷക്കെതിരെ നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും വീട് നിർമാണത്തിനെതിരെ ഓംബുഡ്സ്​മാനിൽ നൽകിയ പരാതി തള്ളിയതായും റിപ്പോർട്ടിൽ പറയുന്നു. വ്യാജപരാതികൾ നൽകുന്നതിനെതിരെ തോമസ്​ സ്​റ്റീഫന് താക്കീത് നൽകിയിട്ടുണ്ടെന്ന് തിരുവല്ല പൊലീസും കമീഷനെ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story