Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോളയും പായലും;...

പോളയും പായലും; നീരൊഴുക്ക് നിലച്ച് കൊമ്പങ്കേരി തോട്

text_fields
bookmark_border
തിരുവല്ല: പോളയും പായലും കെട്ടിനിന്ന് നീരൊഴുക്ക് നിലച്ച് കൊമ്പങ്കേരി തോട്. കൊമ്പങ്കേരി പാലത്തിൽ ആരംഭിച്ച് തേവേരിയിൽ അവസാനിക്കുന്ന രണ്ട് കിലോമീറ്റർ തോടിനാണ് ഈ ദുർഗതി. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും തോട്ടിലെ പോള ഒഴുകിമാറിയില്ല. തോടി​ൻെറ പല ഭാഗത്തും മരങ്ങൾ കുറുകെ വീണ് കിടക്കുന്നതാണ് പോളയും പായലും ഒഴുകിമാറുന്നതിന് തടസ്സം. ആഴം കൂട്ടുന്നതിന് കഴിഞ്ഞവർഷവും പഞ്ചായത്ത് ഫണ്ടിൽനിന്ന്​ തുക അനുവദിച്ചിരുന്നെങ്കിലും നടപ്പായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുളിക്കാനും തുണി കഴുകാനും ഗാർഹിക ആവശ്യങ്ങൾക്കുമായി ഇരു കരയിലുമായി താമസിക്കുന്ന നൂറോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന തോടാണിത്. നീരൊഴുക്ക് നിലച്ചതോടെ കെട്ടിനിൽക്കുന്ന വെള്ളം തീർത്തും മലിനമാണ്. ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് ഇരുപതോളം കുടുംബശ്രീ അംഗങ്ങൾ ജൂലൈയിൽ കലക്ടർക്ക് നിവേദനം നൽകിയിരുന്നു.
Show Full Article
TAGS:
Next Story