Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുവല്ല ബൈപാസ്...

തിരുവല്ല ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
തിരുവല്ല: തിരുവല്ലക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ. എം.സി റോഡിൽ മഴുവങ്ങാട് ചിറയിൽ ആരംഭിച്ച് എം.സി റോഡിലെതന്നെ രാമഞ്ചിറയിൽ അവസാനിക്കുന്ന 2.3 കി.മീ. ദൂരമുള്ള ബൈപാസ് നിർമാണമാണ് അന്തിമഘട്ടത്തിൽ എത്തിയത്. കെ.എസ്.ടി.പിക്കാണ് നിർമാണ ചുമതല. ഗുജറാത്ത് ആസ്ഥാനമായ വി.എച്ച്.വി കൺസ്ട്രക്​ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. രാമഞ്ചിറ ഭാഗത്ത് നിർമിക്കുന്ന ഫ്ലൈ ഓവറി​ൻെറ ജോലിയാണ് പുരോഗമിക്കുന്നത്. ഇതി​ൻെറ ഭാഗമായി മൂന്ന് സ്പാനുകളുടെ ഗർഡർ സ്ഥാപിച്ചു​. ബാക്കി 12 ഗർഡർ സ്ഥാപിക്കുന്നതി​ൻെറ ഭാഗമായി ബയറ​ിങ് സ്ഥാപിക്കുന്നതടക്കം പണിയാണ് പുരോഗമിക്കുന്നത്. ബി വൺ-ബി.ടി ജങ്​ഷനിൽ ആരംഭിച്ച് ടി.കെ റോഡിന് കുറുകെ വൈ.എം.സി.എക്ക്​ സമീപം അവസാനിക്കുന്ന ഫ്ലൈഓവർ നിർമാണം പൂർത്തിയാക്കി താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. മഴുവങ്ങാട് ചിറ മുതൽ തിരുവല്ല-മല്ലപ്പള്ളി റോഡുവരെ നിർമാണം പൂർത്തിയായി. ബാക്കി അര കിലോമീറ്ററോളം ഭാഗത്തെ നിർമാണം മാത്രമാണ് പൂർത്തിയാകാനുള്ളത്. ജനുവരിയോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി.എച്ച്.വി ​േപ്രാജക്ട് ഓഫിസർ ജോസഫ് അജിത്ത് പറഞ്ഞു. ptl__ramanchira flyover തിരുവല്ല ബൈപാസി​ൻെറ അവസാനഭാഗമായ രാമഞ്ചിറയിലെ ​ൈഫ്ലഓവറി​ൻെറ നിർമാണം പുരോഗമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story