Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉൽപാദനം വർധിച്ചു;...

ഉൽപാദനം വർധിച്ചു; തമിഴ്​നാട്ടിൽനിന്നുള്ള പാൽ സംഭരണം നിർത്തി

text_fields
bookmark_border
കോട്ടയം: ഉൽപാദനം വർധിച്ചതോടെ തമിഴ്​നാട്ടിൽനിന്നുള്ള​ പാൽ സംഭരണം മിൽമ നിർത്തി. മഴക്കാലത്ത്​ സംസ്ഥ​ാനത്ത്​ ഉൽപാദനം വർധിക്കുന്നത്​ പതിവാണെങ്കിലും ഇത്തവണ കോവിഡ്​ പ്രതിസന്ധി വിൽപന​​െയയും ബാധിച്ചു. ഇതോടെയാണ്​ തമിഴ്​നാട്ടിൽനിന്ന്​ പാൽ എത്തിക്കുന്നത്​ പൂർണമായും നിർത്തിയത്​. ദി​േനന 50,000 ലിറ്റർ പാലായിരുന്നു​ തമിഴ്​നാട്ടിൽനിന്ന്​ മിൽമ സംസ്ഥാനത്തേക്ക്​ എത്തിച്ചിരുന്നത്​. എന്നാൽ, കർണാടകയിൽനിന്ന്​ കുറഞ്ഞ അളവിൽ വാങ്ങുന്നുണ്ട്​. നേര​േത്ത പാലിന്​ ക്ഷാമം അനുഭവപ്പെട്ട കാലത്ത്​ കർണാടക സഹായിച്ചിരുന്നു. ഓണക്കാലത്ത്​ കൂടുതൽ പാൽ എത്തിക്കേണ്ടിവരും. ഇത്​ കണക്കിലെടുത്താണ്​ ചെറിയ അളവിൽ സംഭരണം തുടരാൻ തീരുമാനിച്ചതെന്ന്​ ​മിൽമ അധികൃതർ പറഞ്ഞു. കർണാടകയിൽനിന്ന്​ ലക്ഷം ലിറ്ററാണ്​ നേര​േത്ത സംഭരിച്ചിരുന്നത്​. ചെറിയൊരു ശതമാനമാണ്​ നിലവിൽ വാങ്ങുന്നത്​. പുറത്തുനിന്നുള്ള വരവ്​ നിലച്ചിട്ടും സംസ്ഥാനത്ത്​ പാൽ അധികമാണെന്ന്​ മിൽമ വ്യക്തമാക്കുന്നു. ഇത്​ പൊടിയാക്കി മാറ്റുകയാണ്​ ചെയ്യുന്നത്​. ദി​േനന 50,000 ലിറ്ററാണ്​ ഇപ്പോൾ പൊടിയാക്കി മാറ്റുന്നത്​. സംസ്ഥാനത്ത്​ കണ്ടെയ്​ൻമൻെറ്​ സോണുകളുടെ എണ്ണം വർധിച്ചതാണ്​ പാൽ വിൽപന വലിയതോതിൽ ഇടിയാൻ കാരണം​. നേര​േത്ത 12.50 ലക്ഷം ലിറ്ററായിരുന്നു ശരാശരി വിൽപന. കഴിഞ്ഞദിവസങ്ങളിൽ ഇതിൽ വലിയ കുറവാണുണ്ടായത്​. ഞായറാഴ്​ച ​10.30-11 ലക്ഷം ലിറ്റർ മാത്രമാണ്​ വിൽപന. നേര​േത്ത ശരാശരി 12.6 ലക്ഷം ലിറ്റർ പാലായിരുന്നു ക്ഷീരസംഘങ്ങൾ വഴി ശേഖരിച്ചിരുന്നത്​. മഴ ആരംഭിച്ചതോടെ ഇത്​ 13.10 ലക്ഷം ലിറ്ററായി ഉയർന്നു. പുല്ല്​ ലഭ്യത വർധിച്ചതുൾപ്പെടെ​ ഉൽപാദനം കൂടാൻ കാരണമാണെന്ന്​ മിൽമ അധികൃതർ പറഞ്ഞു. മൊത്തം പാലിൽ ഒന്നര ലക്ഷം ഉൽപന്നങ്ങൾക്കായാണ്​ മിൽമ ഉപയോഗിക്കുന്നത്​​. കോവിഡി​ൻെറ തുടക്കകാലത്ത്​ സംസ്ഥാനത്ത്​ വൻതോതിൽ പാൽ കെട്ടിക്കിടന്നിരുന്നു. മിൽമ പാൽ സംഭരിക്കുന്നത്​ നിർത്തിയത്​ ക്ഷീരമേഖലയിൽ പ്രതിസന്ധിയും സൃഷ്​ടിച്ചു. പിന്നീട്​ വിൽപന വർധിച്ചതോടെ പ്രതിസന്ധി അയഞ്ഞു. ഇപ്പോൾ ക​െണ്ടയ്​ൻ​മൻെറ്​ സോണുകളുടെ എണ്ണം കൂടിയതോടെ വീണ്ടും വിൽപന കുറഞ്ഞു. ഹോട്ടലുകൾ അടക്കമുള്ളവയുടെ പ്രവർത്തനത്തിന്​ നിയന്ത്രണമുള്ളതും​ പാൽവിൽപനയെ ബാധി​െച്ചന്നും മിൽമ വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story