Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിവിൽ സർവിസ്​ റാങ്ക്​...

സിവിൽ സർവിസ്​ റാങ്ക്​ നേട്ടം: സന്തോഷനിമിഷങ്ങളിൽ സഹോദരിക്കൊപ്പം അശ്വതി ശ്രീനിവാസ്​

text_fields
bookmark_border
കോട്ടയം: ''അത്രയേറെ ആഗ്രഹിച്ചിരുന്നു, അതിനാൽ പിന്നാലെതന്നെ കൂടുകയായിരുന്നു. ഒടുവിൽ കിട്ടി. ഇനി കേരള കാഡറിൽ ലഭിക്കുമോയെന്നതാണ്​ ആശങ്ക'' -സിവിൽ സർവിസ്​ പരീക്ഷയിൽ 40ാം റാങ്ക്​ സ്വന്തമാക്കിയ അശ്വതി ശ്രീനിവാസി​ൻെറ വാക്കുകൾക്ക്​ സന്തോഷവേഗം. സിവിൽ സർവിസെന്ന സ്വപ്​നം കൈപ്പിടിയിലൊതുങ്ങിയ വിവരം കൊല്ലം കടപ്പാക്കട സ്വദേശിനിയായ അശ്വതി അറിയുന്നത്​ കോട്ടയം ബേക്കർ ഹില്ലിലെ സഹോദരിയുടെ വീട്ടിലിരുന്നാണ്​. കോട്ടയം ഭാരത്‌ ഹോസ്‌പിറ്റലിലെ പതോളജിസ്‌റ്റാണ്‌‌ സഹോദരി ഡോ. അപർണ. ഇതോടെ ഇവർക്കൊപ്പമായി ആഘോഷം. എം.ബി.ബി.എസ്‌ പൂർത്തിയാക്കിയതോടെയാണ്​ സിവിൽ സർവിസ്​ മോഹം അശ്വതിക്കൊപ്പം ചേരുന്നത്​. തിരുവനന്തപുരത്ത്​ സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക്​ കയറിയെങ്കിലും തുടർന്നില്ല. 2017 മുതൽ കോച്ചിങ്ങിന്​ പോയിത്തുടങ്ങി. മൂന്നുതവണ ശ്രമിച്ചെങ്കിലും ആ മോഹത്തിലേക്ക്​ പിടിച്ചുകയറാനായില്ല. ഒടുവിൽ നാലാംതവണ 40ാം റാ​ങ്കെന്ന മികച്ച നേട്ടം. സംസ്ഥാനതലത്തിൽ മൂന്നാമതാണ്​. മാർച്ചിലായിരുന്നു അഭിമുഖം. നല്ല ടെൻഷനുണ്ടായിരുന്നു. ഒടുവിൽ എല്ലാം ശരിയായല്ലോ. സിവില്‍ സര്‍വിസി​ൻെറ മൂല്യം നന്നായി അറിയാം, നാടിനും നാട്ടുകാര്‍ക്കും ഗുണം പകരുന്ന സേവനങ്ങള്‍ ചെയ്യാനാകുമെന്നാണ്​ പ്രതീക്ഷ -അശ്വതി പറഞ്ഞു. കെ.എസ്‌.ഇ.ബി റിട്ട. എൻജിനീയർ കടപ്പാക്കട ഭാവന നഗർ മുല്ലശ്ശേരിൽ പി. ശ്രീനിവാസ​ൻെറയും കാസർകോട്‌ സി.പി.സി.ആർ.ഐ മുൻ ഗവേഷക ഡോ. എസ്‌. ലീനയുടെയും മകളാണ്‌. കാസർകോട്‌ നവോദയയിലും കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു അശ്വതിയുടെ സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കൽ കോളജിൽനിന്നാണ്​ എം.ബി.ബി.എസ്‌ പൂർത്തിയാക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story