Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഭിമാനനിമിഷത്തിനൊപ്പം...

അഭിമാനനിമിഷത്തിനൊപ്പം കോട്ടയവും

text_fields
bookmark_border
ഏറ്റുമാനൂർ(കോട്ടയം): റഫാൽ യുദ്ധവിമാനം ഇന്ത്യൻ മണ്ണിൽ തൊട്ട അഭിമാന നിമിഷത്തിനൊപ്പം കോട്ടയവും. പറന്നിറങ്ങിയ റഫാൽ യുദ്ധവിമാനങ്ങളിൽ ഒന്നി​ൻെറ സുരക്ഷിത നിയന്ത്രണം വഹിച്ച കോട്ടയം ഏറ്റുമാനൂർ ഇരട്ടാനായിൽ വിങ്​ കമാൻഡർ വിവേക് വിക്രമാണ്​ കേരളത്തിന്​ അഭിമാനമായത്​. ഫ്രാൻസിൽനിന്ന് ഹരിയാന അംബാല ​േവ്യാമസേന വിമാനത്താവളത്തിൽ പറന്നിറങ്ങിയ അഞ്ച് റഫാൽ വിമാനങ്ങളിൽ ഒന്നി​ൻെറ നിയന്ത്രണം വിവേകിനായിരുന്നു. യുദ്ധവിമാനം പറത്തുന്നവരിൽ മികവ് പുലർത്തുന്നവരെയാണ് സേനയിൽ ഇത്തരം ദൗത്യങ്ങൾ ഏൽപ്പിക്കുക. കോട്ടയത്തെ സീനിയർ അഭിഭാഷകനും മുൻ ജില്ല ഗവ. പ്ലീഡറുമായ അഡ്വ.ആർ.വിക്രമൻ നായരുടെയും റബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥ കുമാരിയുടെയും മകനാണ്​ വിവേക്​. ഒന്നര വർഷം മുമ്പ് വിവേക് പറത്തുന്നതിനിടെ മിഗ് 21 വിമാനം കത്തിയമർന്നിരുന്നു. അന്ന്​ ഒരു ഗ്രാമത്തെ രക്ഷിച്ച് മരുഭൂമിയിൽ ഇടിച്ചിറക്കിയ വിമാനത്തിൽനിന്നും രക്ഷപ്പെട്ട് ഇറങ്ങി വരുന്ന വിവേകി​ൻെറ ചിത്രം മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ അംഗീകാരങ്ങളും തേടിയെത്തി. കോട്ടയം കേന്ദ്രീയ വിദ്യാലയത്തിൽ പഠനത്തിനുശേഷം എൻ.ഡി.എയിൽ ചേർന്ന വിവേക് സൈന്യത്തി​ൻെറ ഭാഗമായത് 2002 ലാണ്​. ഡോ. ദിവ്യയാണ് ഭാര്യ. ജോധ്പൂർ സൈനിക സ്കൂൾ വിദ്യാർഥികളായ വിഹാൻ, സൂര്യാംശ് എന്നിവർ മക്കളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story