Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്​ റെയില്‍വേ...

കോട്ടയത്ത്​ റെയില്‍വേ ട്രാക്കിലേക്ക്​ മണ്ണിടിഞ്ഞു

text_fields
bookmark_border
കോട്ടയം: കനത്ത മഴയിൽ കോട്ടയത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിച്ചിൽ. കോട്ടയം-ചിങ്ങവനം പാതയിൽ റബർ ബോർഡിന്​ സമീപം തുരങ്ക​ത്തോട്​ ചേർന്നാണ്​​ റെയിൽവേ ട്രാക്കിലേക്ക്​ കല്ലും മണ്ണും വീണത്​. ഇതോടെ കോട്ടയം വഴിയുള്ള പ്രത്യേക ട്രെയിനുകൾ മുടങ്ങി. വ്യാഴാഴ്​ചയും ട്രെയിൻ ഗതാഗതം മുടങ്ങിയേക്കും. ബുധനാഴ്​ച രാവിലെ 7.30നായിരുന്നു അപകടം. ​മഴവെള്ളപ്പാച്ചിലിൽ പാറക്കല്ലുകളും മണ്ണും ട്രാക്കിൽ നിറഞ്ഞു. രണ്ട്​ വൈദ്യുതി​ പോസ്​റ്റുകളും തകർന്നു. ഇതോടെ ​ തിരുവനന്തപുരം-എറണാകുളം വേണാട്​ സ്​പെഷൽ ട്രെയിൻ ചങ്ങനാശ്ശേരിയിൽ സർവിസ്​ അവസാനിപ്പിച്ചു. പിന്നീട്​ ചങ്ങനാശ്ശേരിയിൽനിന്ന്​ ട്രെയിൻ തിരുവനന്തപുരത്തേക്ക്​ മടങ്ങി. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂർ ജനശതാബ്​ദി എക്​സ്​പ്രസ്​ ആലപ്പുഴവഴി തിരിച്ചുവിട്ടു. ​ അപകടത്തിനുപിന്നാലെ പ്രത്യേക ട്രെയിനെത്തിച്ച്​ മണ്ണ്​ നീക്കാനുള്ള ജോലികൾക്ക്​ റെയിൽവേ തുടക്കമി​ട്ടെങ്കിലും കനത്ത മഴ തടസ്സമായി. വീണ്ടും​ മണ്ണിടിയാൻ സാധ്യത നിലനിൽക്കുന്നതും പ്രവർത്തനങ്ങ​െള ബാധിച്ചു. രാത്രിയും ജോലി പുരോഗമിക്കുകയാണ്​. ൈവദ്യുതിബന്ധം പുനഃസ്ഥാപിക്കുന്ന ജോലികൾക്കും മഴ തിരിച്ചടിയായി. പുതുതായി പോസ്​റ്റുകൾ സ്ഥാപിച്ച്​ വൈദ്യൂതി പുനഃസ്ഥാപിച്ചാൽ മാത്രമേ ഗതാഗതം ആരംഭിക്കാനാകൂവെന്നും നടപടി പുരോഗമിക്കുകയാണെന്നും റെയിൽവേ അറിയിച്ചു. കോവിഡിനെത്തുടർന്ന്​ പ്രത്യേക ട്രെയിനുകൾ മാത്രമാണ്​ സർവിസ്​ നടത്തിയിരുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story