Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMTഅമേരിക്കയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; ഭർത്താവ് പിടിയിൽ
text_fieldsbookmark_border
കുറവിലങ്ങാട് (കോട്ടയം): അമേരിക്കയിൽ മയാമി ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മോനിപ്പിള്ളി ഊരാളിൽ മെറിൻ ജോയി (27) മരിച്ച സംഭവത്തിൽ ഭര്‍ത്താവ് ചങ്ങനാശ്ശേരി ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവിനെ (നെവിൻ -34) മയാമി പൊലീസ് പിടികൂടി. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് ഏഴിനായിരുന്നു ദാരുണസംഭവം. ഡ്യൂട്ടിക്കുശേഷം മെറിന് മടങ്ങുമ്പോൾ ആശുപത്രിയുടെ പാർക്കിങ് സ്ഥലത്തുവെച്ച് മെറിനെ ഫിലിപ് കുത്തിവീഴ്ത്തുകയായിരുന്നു. നിരവധിതവണ കുത്തിമുറിേവല്‍പിച്ചശേഷം മെറിൻെറ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റി. ശരീരത്തും മുഖത്തുമായി 17ലധികം കുത്തേറ്റ മുറിവുകളുള്ളതായി കുടുംബാംഗങ്ങൾ പറയുന്നു. പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് നെവിന് കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. നെവിനെ പിന്നീട് സ്വയം കുത്തിമുറിവേല്പിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍നിന്ന് പൊലീസ് പിടികൂടി. മിഷിഗനിലെ വിക്സനില്‍ ജോലിയുള്ള നെവിന് ചൊവ്വാഴ്ച കോറല്‍ സ്പ്രിങ്സിലെത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പേത്താടെയാണ് നാട്ടിലെ ബന്ധുക്കൾ മരണവിവരം അറിഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ ഇരുവരും വഴക്കുണ്ടാക്കുകയും ഫിലിപ് മാത്യു ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാക്കിയ മെറിന് ജനുവരി 29നാണ് മോനിപ്പള്ളിയിലെ വീട്ടിൽനിന്ന് തിരികെ അമേരിക്കയിലേക്ക് പോയത്. ബ്രൊവാഡ് ആശുപത്രിയിലെ ജോലി രാജിവെച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. ഈ ആശുപത്രിയിലെ അവസാനദിനമായിരുന്നു െമറിന് ചൊവ്വാഴ്ച. മകൾ: നോറ (രണ്ടുവയസ്സ്). പിതാവ്: ജോയി. മാതാവ്: മേഴ്സി. സഹോദരി: മീര (ബി.എസ്സി നഴ്സിങ് വിദ്യാർഥിനി). മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. KTG merin joy 27 ചിത്രം - മെറിൻ ജോയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story