Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉൽപാദനം കുറഞ്ഞു; റബർ...

ഉൽപാദനം കുറഞ്ഞു; റബർ വില ഉയരുന്നു

text_fields
bookmark_border
കോട്ടയം: റബർ ഷീറ്റി​ൻെറ ലഭ്യത കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ വില ഉയരുന്നു. ഒരാഴ്​ചക്കുള്ളിൽ കിലോക്ക്​ ഏഴു രൂപയാണ്​ വർധിച്ചത്​. ആർ.എസ്​.എസ്​ നാലാം ഗ്രേഡിന്​ കിലോക്ക്​ 132 രൂപയും അഞ്ചാം ഗ്രേഡിന്​ 128 രൂപയുമാണ്​ ബുധനാഴ്​ച റബർ ബോർഡ്​ വില. ലോക്​ഡൗണിനു പിന്നാലെ റബർ വില വലിയതോതിൽ കുറഞ്ഞിരുന്നെങ്കിലും മഴ കനത്തതോടെ ഉൽപാദനത്തിൽ വലിയതോതിൽ കുറവുണ്ടായി. ഇതാണിപ്പോൾ വില ഉയരാൻ പ്രധാന കാരണം. കോവിഡിനെത്തുടർന്ന്​ നല്ലൊരു ശതമാനം കർഷകരും ഇത്തവണ റെയിൻ ഗാർഡിങ്​ നടത്തിയിരുന്നില്ല. ഇതും ഉൽപാദനത്തിൽ പ്രതിഫലിച്ചു. മഴ മാറിയാൽ മാത്രമേ ഇനി വലിയതോതിൽ ഷീറ്റ്​ വിപണിയിലേക്ക്​ എത്തൂ. ഇതോടെ​ ഉയർന്ന വില നൽകി ടയർ കമ്പനികൾ റബർ വാങ്ങാൻ ആരംഭിച്ചതാണ്​​ വിലയിൽ ഉണർവുണ്ടാക്കിയത്​. റബർ ഇറക്കുമതി കുറഞ്ഞതും ഷീറ്റ് റബറിന്​ ഗുണമായി. ​കോവിഡിനുമുമ്പ്​ ഇറക്കുമതി ചെയ്​ത റബർ വിവിധ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്​. കോവിഡ്​​ മൂലം പുതിയതായി ഇറക്കുമതിക്ക്​ കഴിയുന്നുമില്ല. ലോക്ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ വാഹനക്കമ്പനികൾ കൂടുതലായി ടയർ വാങ്ങുന്നുണ്ട്​. ഇത്​ ഉൽപാദനം വർധിപ്പിക്കാൻ ടയർ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്​. കോവിഡ്​ വീണ്ടും ഫാക്​ടറികളുടെ പ്രവർത്തനം​ തടസ്സപ്പെ​ട്ടേക്കാമെന്ന ആശങ്കയിൽ ടയർ ഉൽപാദനം പരമാവധി ഉയർത്തിയിരിക്കുകയാണ്​. ഇത്​ റബർ വില ഇനിയും ഉയരാൻ കാരണമാകുമെന്നാണ്​ വ്യാപാരികളുടെ കണക്കുകൂട്ടൽ. അതിനിടെ, ലാറ്റക്​സിനും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്​. കോവിഡ് ചികിത്സക്കായി കൈയുറ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ നിർമിക്കാൻ മലേഷ്യ വൻതോതിൽ ലാറ്റക്​സ്​ വാങ്ങുന്നുണ്ട്​. തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് മലേഷ്യൻ കമ്പനികൾ റബർ ലാറ്റക്സ് വാങ്ങിയിരുന്നത്. മഴ മൂലം തായ്‌ലൻഡിലെ ഉൽപാദനം കുറഞ്ഞു. വിലയുടെ പേരിൽ വിയറ്റ്നാം റബർ ലഭ്യതയും കുറഞ്ഞു. ഇതാണ് മലേഷ്യൻ കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് വരാൻ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story