Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാഗമ്പടം പാലത്തിലെ...

നാഗമ്പടം പാലത്തിലെ കുഴി അടച്ചു

text_fields
bookmark_border
കോട്ടയം: നഗരത്തിൽ വൻഗതാഗതക്കുരുക്കിന്​ കാരണമായ നാഗമ്പടം പാലത്തിലെ കുഴി പൊതുമരാമത്ത്​ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ അടച്ചു. മഴ കനത്തതോടെയാണ്​ പാലത്തിലേക്ക്​ കയറുന്ന ഭാഗത്ത്​ കുഴി രൂപപ്പെട്ടത്​. ഇതുമൂലം എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കായിരുന്നു. ആംബുലൻസുകളടക്കം കുരുക്കിൽപെട്ടത്​ വാർത്തയായതോടെയാണ്​ കുഴിയടച്ച്​ ടാറിങ്​ നടത്തിയത്​​​. ഇതിനായി ചൊവ്വാഴ്​ച ഉച്ചവരെ ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു​. എന്നാല്‍, ഉച്ചകഴിഞ്ഞ്​ രണ്ടാംഘട്ട ടാറിങ് സമയത്ത്​ നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നത്​ വീണ്ടും വന്‍ ഗതാഗതക്കുരുക്കിന്​ കാരണമായി. പാലത്തി​ൻെറ ഏറ്റുമാനൂര്‍ ഭാഗത്ത് അ​േപ്രാച്ച് റോഡ് താഴ്ന്ന ഭാഗവും ടാര്‍ ചെയ്തു. രണ്ടു സ്ഥലങ്ങളിലും രണ്ടാംഘട്ട ടാറിങ് നടത്തിയപ്പോള്‍ ഗതാഗത നിയന്ത്രണമില്ലായിരുന്നു. ഇതോടെ വടക്കുഭാഗത്തേക്ക്​ ചൂട്ടുവേലി വരെയും തെക്കുവശത്തേക്ക്​ ബേക്കര്‍ ജങ്ഷന്‍ വരെയും ഗതാഗതക്കുരുക്ക്​ നീണ്ടു. ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. കട്ടിലുകൾ വിതരണം ചെയ്തു കോട്ടയം: നഗരസഭ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. നഗരസഭയുടെ 52 വാർഡുകളിലുംപെട്ട എണ്ണൂറോളം വയോജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 35 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്. സർക്കാർ സ്ഥാപനമായ സിഡ്കോയിൽനിന്ന്​ വാങ്ങിയ കട്ടിലുകൾ കോട്ടയം നെഹ്റു സ്​റ്റേഡിയത്തിലാണ് സൂക്ഷിച്ചിരുന്നത്. എ.പി.എൽ വിഭാഗത്തിൽപെട്ട ഗുണഭോക്താക്കൾക്കാണ് ആദ്യം കട്ടിലുകൾ നൽകുന്നത്. താമസിയാതെ മറ്റുള്ളവർക്കും നൽകും. വാർഡ്തല സമിതികൾ ചേർന്നാണ്​ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. കട്ടിലുകളുടെ വിതരണ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൻ സൂസൻ കുഞ്ഞുമോൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സാലി മാത്യു, ടി.സി. റോയ്, എം.പി. സന്തോഷ് കുമാർ, ടി.എൻ. ഹരികുമാർ, ജോസ് പള്ളിക്കുന്നേൽ, ഷൈലജ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story