Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാർട്ടി ഡ്രഗുമായി...

പാർട്ടി ഡ്രഗുമായി യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
party drug
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ ദീ​പു

Youth arrested for party drug

കൊ​ല്ലം: എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ത്യാ​ധു​നി​ക ത​ര​ത്തി​ലു​ള്ള പാ​ർ​ട്ടി ഡ്ര​ഗ് ആ​യ എം.​ഡി.​എം.​എ (മെ​ത്ത​ലീ​ൻ ഡ​യോ​ക്‌​സി മെ​ത്താം​ഫി​റ്റാ​മി​ൻ) 10.56 ഗ്രാ​മു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കൊ​ല്ലം ആ​ശ്രാ​മം കാ​വ​ടി​പ്പു​റം ന​ഗ​ർ 26 പു​ത്ത​ൻ ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ദീ​പു​വി​നെ (25) എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ഐ. ​നൗ​ഷാ​ദ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ആ​ശ്രാ​മം മൈ​താ​നം, ഉ​ളി​യ​ക്കോ​വി​ൽ, കാ​വ​ടി​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കാ​യ​ൽ​തീ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്ന​താ​യും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും കൊ​ല്ലം ഡെ​പ്യു​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ പി.​കെ. സാ​നു​വി​ന് ല​ഭി​ച്ച വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഷാ​ഡോ അം​ഗ​ങ്ങ​ൾ ആ​ഴ്ച​ക​ളാ​യി ന​ട​ത്തി​യ ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ദീ​പു​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ നേ​ര​േ​ത്ത ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. 10 ഗ്രാ​മി​ൽ കൂ​ടു​ത​ൽ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ചാ​ൽ 20 വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം രൂ​പ വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

ലോ​ക്​​ഡൗ​ണി​നു​മു​മ്പ്​ പേ​ര​യം ഭാ​ഗ​ത്തു​ള്ള പെ​ൺ​സു​ഹൃ​ത്തു​മാ​യി ബം​ഗ​ളൂ​രു​വി​ൽ പോ​യി ഡ്ര​ഗ് വാ​ങ്ങി​യ​തി​െൻറ വി​വ​ര​ങ്ങ​ൾ എ​ക്‌​സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. 10ഗ്രാം ​വി​ൽ​പ​ന ന​ട​ത്തി കി​ട്ടി​യ 40000 രൂ​പ​യും പി​ടി​കൂ​ടി. ഫോ​ൺ​കാ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ ബി. ​സു​രേ​ഷ് അ​റി​യി​ച്ചു.

ജോ​യ​ൻ​റ് എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്തിെൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​രാ​ജീ​വ്‌, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ എ​സ്. നി​ഷാ​ദ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​സ്. ശ​ര​ത്ത്, ടി. ​ന​ഹാ​സ്, മ​നു കെ. ​മ​ണി, ശ്രീ​നാ​ഥ്, വി​ഷ്ണു, അ​നൂ​പ്, ക്രി​സ്​​റ്റി​ൻ, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ എം.​എ​സ്. ബീ​ന, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ നി​തി​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

എം.​ഡി.​എം.​എ –മാ​ര​ക ല​ഹ​രി

കൊ​ല്ലം: ഒ​രു ത​രി ഉ​പ​യോ​ഗി​ച്ചാ​ൽ ത​ല​ച്ചോ​റിെൻറ മൊ​ത്തം പ്ര​വ​ർ​ത്ത​ന​ത്തെ​യും താ​ളം തെ​റ്റി​ച്ച്​ പ്ര​ത്യേ​ക മാ​ന​സി​ക അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ന്ന ല​ഹ​രി​യാ​ണ് എം.​ഡി.​എം.​എ. ക്രി​സ്​​റ്റ​ൽ രൂ​പ​ത്തി​ലാ​ണി​വ. ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ന്ത് ക്രൂ​ര​കൃ​ത്യ​വും കാ​ണി​ക്കാ​ൻ മ​ടി കാ​ണി​ക്കി​ല്ല.

ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ചി​ല ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന കൃ​ത്രി​മ ഇ​ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്. ഡി.​ജെ പാ​ർ​ട്ടി​ക​ളി​ലെ പ്ര​ധാ​ന താ​ര​വു​മാ​യ ന്യൂ​ജെ​ൻ മ​യ​ക്കു​മ​രു​ന്നാ​ണ്. പ്ര​ത്യേ​കി​ച്ച്​ മ​ണ​മോ മ​റ്റോ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട്​ ക​ണ്ടു​പി​ടി​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. പ​ല​പ്പോ​ഴും പ്ര​തി​ക​ളി​ൽ​നി​ന്ന് അ​ര ഗ്രാ​മി​ൽ താ​ഴെ മാ​ത്ര​മാ​ണ് കി​ട്ടാ​റു​ള്ള​ത്. സൂ​ക്ഷ്മ​നി​രീ​ക്ഷ​ണ​ത്തി​ൽ മാ​ത്ര​മേ എം.​ഡി.​എം.​എ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കൂ.

Show Full Article
TAGS:party drug arrest 
Next Story