കൊല്ലം: കേരള ജമാഅത്ത് കൗൺസിലിൻെറ ജില്ല പ്രവർത്തകേയാഗം സംസ്ഥാന വൈസ് പ്രസിഡൻറ് അഞ്ചൽ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കുറ്റിയിൽ നിസാം അധ്യക്ഷതവഹിച്ചു. നുജുമുദ്ദീൻ അഹമ്മദ്, ഇഞ്ചക്കൽ ബഷീർ, പറമ്പിൽ സുബൈർ, ആദിനാട് സൈനുദ്ദീൻ, മെഹർഖാൻ ചേന്ദല്ലൂർ, സൈനു തഴവാശ്ശേരി, ഷാജി പുനലൂർ, ഹുസൈൻ കുന്നത്തൂർ, ജലീൽ കോട്ടക്കര എന്നിവർ സംസാരിച്ചു. ഊര്‍ജിത വിളര്‍ച്ച പ്രതിരോധ നിയന്ത്രണ യജ്ഞത്തിന് തുടക്കമായി കൊല്ലം: വിളര്‍ച്ചയെ അകറ്റി നിര്‍ത്തി ഹീമോഗ്ലോബിൻെറ അളവ് കൃത്യമായി നിലനിര്‍ത്താന്‍ ആരംഭിച്ച ഊര്‍ജിത വിളര്‍ച്ച പ്രതിരോധ നിയന്ത്രണയജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ പോസ്റ്റര്‍ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ജില്ലതല ഐ.സി.ഡി.എസ് സെല്‍ ഓഫിസര്‍ ടിജു റേച്ചല്‍ തോമസിന് നല്‍കി പ്രകാശനം ചെയ്തു. വിളര്‍ച്ചയെ അകറ്റിനിര്‍ത്താന്‍ ഹീമോഗ്ലോബിൻെറ അളവ് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 12 ഗ്രാം (12 ഗ്രാം/ഡെസിലിറ്റര്‍) എന്ന തോതില്‍ നിലനിര്‍ത്തണം എന്നതാണ് കാമ്പയിൻെറ സന്ദേശം. 2021 ജനുവരി മുതല്‍ 2022 ജനുവരി വരെ ഒരു വര്‍ഷം നീളുന്ന ബോധവത്കരണ പരിപാടികള്‍ക്കാണ് തുടക്കമായത്. '12 ആവണ്ടേ, 12 ആയാല്‍ നല്ലത്, 12 ആകണം'എന്നിങ്ങനെ പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൃത്യമായി നിലനിര്‍ത്തിയില്ലെങ്കില്‍ സംഭവിക്കാവുന്ന വിളര്‍ച്ച, തളര്‍ച്ച, ശ്വാസതടസ്സം, ബോധക്ഷയം, പഠനത്തില്‍ അശ്രദ്ധ, ക്രമരഹിതമായ ആര്‍ത്തവം, പ്രസവസമയത്ത് അമിത രക്തസ്രാവം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും പ്രതിവിധികളും പോസ്റ്ററില്‍ ഉണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 2021-01-13T05:29:59+05:30പ്രവർത്തകയോഗം
text_fieldsNext Story