Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightLead KL+KE കോവിഡ് 19:...

Lead KL+KE കോവിഡ് 19: രോഗമുക്തിനിരക്ക് വർധിച്ചു

text_fields
bookmark_border
ഇന്നലെ കോവിഡ് 679, രോഗമുക്തി 779 കൊല്ലം: ജില്ലയില്‍ കോവിഡ് മുക്തി നിരക്ക് വർധിച്ചു. ബുധനാഴ്ച 679 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 779 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പറേഷനില്‍ ഉളിയക്കോവില്‍, കടപ്പാക്കട എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധികളില്‍ പെരിനാട്, ചാത്തന്നൂര്‍, ഇളമ്പള്ളൂര്‍, കുലശേഖരപുരം, തൃക്കോവില്‍വട്ടം, പന്മന, കിഴക്കേകല്ലട, തേവലക്കര, പവിത്രേശ്വരം, ഓച്ചിറ, കൊറ്റങ്കര, ആദിച്ചനല്ലൂര്‍, തൃക്കരുവ, വെട്ടിക്കവല, തെക്കുംഭാഗം, ശാസ്താംകോട്ട, മയ്യനാട്, ചിതറ, തഴവ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ ആറുപേര്‍ക്കും സമ്പര്‍ക്കം വഴി 664 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 76 പേര്‍ക്കാണ് രോഗബാധ. ഉളിയക്കോവില്‍, കടപ്പാക്കട ഭാഗങ്ങളില്‍ ഏഴു വീതവും കിളികൊല്ലൂര്‍ -അഞ്ച്, ആശ്രാമം, മങ്ങാട് പ്രദേശങ്ങളില്‍ നാലുവീതവും എ.ആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്‌സ്, തട്ടാമല, മുണ്ടയ്ക്കല്‍, വടക്കേവിള, വാളത്തുംഗല്‍, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പറേഷന്‍ പരിധിയിലെ രോഗബാധിതര്‍. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-19, കൊട്ടാരക്കര -15, പുനലൂര്‍ -12, പരവൂര്‍ -11 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത് പഞ്ചായത്ത് പ്രദേശങ്ങളില്‍ പെരിനാട് -49, ചാത്തന്നൂര്‍ -29, ഇളമ്പള്ളൂര്‍, കുലശേഖരപുരം പ്രദേശങ്ങളില്‍ 24 വീതവും തൃക്കോവില്‍വട്ടം, പന്മന ഭാഗങ്ങളില്‍ 20 വീതവും കിഴക്കേകല്ലട, തേവലക്കര, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 19 വീതവും ഓച്ചിറ -17, കൊറ്റങ്കര, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ 16 വീതവും തൃക്കരുവ, വെട്ടിക്കവല പ്രദേശങ്ങളില്‍ 14 വീതവും തെക്കുംഭാഗം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 13 വീതവും മയ്യനാട് -12, ചിതറ -11, തഴവ -10, ചവറ -ഒമ്പത്, എഴുകോണ്‍, കുളക്കട, നെടുവത്തൂര്‍ ഭാഗങ്ങളില്‍ എട്ടുവീതവും കല്ലുവാതുക്കല്‍, ഇടമുളക്കല്‍, ചിറക്കര, വെളിയം പ്രദേശങ്ങളില്‍ ഏഴുവീതവും അഞ്ചല്‍, ആലപ്പാട്, കരീപ്ര, കുണ്ടറ, കുന്നത്തൂര്‍, പേരയം, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ ആറുവീതവും ഇട്ടിവ, കുളത്തൂപ്പുഴ, നെടുമ്പന, പത്തനാപുരം, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും ഉമ്മന്നൂര്‍, ഏരൂര്‍, തലവൂര്‍, തൊടിയൂര്‍, മൈലം പ്രദേശങ്ങളില്‍ നാലുവീതവും കടയ്ക്കല്‍, കരവാളൂര്‍, തെന്മല, പനയം, പിറവന്തൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്. കൊല്ലം കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന്‍നായര്‍ (59) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
Show Full Article
TAGS:
Next Story