Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right142 പേർക്ക് കോവിഡ്;...

142 പേർക്ക് കോവിഡ്; 165 പേർക്ക് രോഗമുക്തി

text_fields
bookmark_border
*മൂന്ന് മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു കൊല്ലം: ജില്ലയിൽ തിങ്കളാഴ്്ച 142 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നി​െന്നത്തിയ ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നി​െന്നത്തിയ അഞ്ച് പേർക്കും സമ്പർക്കം മൂലം 130 പേർക്കും ആറ് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 165 പേർ രോഗമുക്തി നേടി. ആഗസ്​റ്റ് അഞ്ചിന് മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ബാബുരാജൻ(56), 23ന് മരിച്ച ശാസ്താംകോട്ട സ്വദേശി അശോകൻ (60), സെപ്റ്റംബർ ആറിന് മരിച്ച കൊല്ലം കരീപ്ര കുഴിമതിക്കാട് സ്വദേശി ശശിധരൻ (65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചവറ(14), കൊല്ലം കോർപറേഷൻ(43), കുലശേഖരപുരം(അഞ്ച്), അലയമൺ(രണ്ട്), ഇളമ്പള്ളൂർ(രണ്ട്), ഈസ്​റ്റ് കല്ലട(രണ്ട്), ഏരൂർ വിളക്കുപാറ( മൂന്ന്), കരുനാഗപ്പള്ളി(നാല്), കുളത്തൂപ്പുഴ(രണ്ട്), ചാത്തന്നൂർ(അഞ്ച്), തൃക്കരുവ(മൂന്ന്), തൃക്കോവിൽവട്ടം(ഏഴ്), നീണ്ടകര(മൂന്ന്), പത്തനാപുരം(രണ്ട്), പെരിനാട്(രണ്ട്), മേലില(രണ്ട്), മൈനാഗപ്പള്ളി(രണ്ട്), ശാസ്താംകോട്ട(നാല്), ശൂരനാട്(അഞ്ച്) എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ കണ്ടെത്തിയത്. ജില്ല ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരായ കാവനാട് സ്വദേശിനി, തിരുമുല്ലവാരം സ്വദേശിനി, ചാത്തന്നൂർ ഇടനാട് സ്വദേശിനി എന്നിവരും പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക കല്ലുവാതുക്കൽ ചിറക്കര അനുഗ്രഹ ജങ്ഷൻ സ്വദേശിനി, പെരുമാതുറ പി.എച്ച്.സി യിലെ ആരോഗ്യപ്രവർത്തകനായ മുണ്ടയ്ക്കൽ ഈസ്​റ്റ് സ്വദേശി, എഴുകോൺ ഇ.എസ്.ഐ.സിയിലെ ആരോഗ്യപ്രവർത്തകനായ ഈസ്​റ്റ് കല്ലട ഉപ്പൂട് സ്വദേശി എന്നിവരും രോഗബാധിതരായി. ---------------------------------------
Show Full Article
TAGS:
Next Story