Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡ് പ്രോട്ടോകോൾ...

കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്​ 265 കേസുകൾ

text_fields
bookmark_border
കൊല്ലം: കൊല്ലം നഗരത്തിലെ വിവിധ സ്​റ്റേഷൻ പരിധികളിൽ പൊലീസ്​ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 265 കേസുകൾ രജിസ്​റ്റർ ചെയ്തു. ശുചീകരണസംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്​ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 29 കടയുടമകൾക്കെതി​െരയും നിയന്ത്രണം ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയതിന് 30 വാഹന ഉടമകൾക്കെതി​െരയും നടപടി സ്വീകരിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 252 പേരിൽനിന്നും കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം പിഴ ഈടാക്കി. 'കശുവണ്ടി ബോണസ്​: ദ്രോഹകരം' കൊല്ലം: കശുവണ്ടി തൊഴിലാളി ബോണസ്​ സംബന്ധിച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ തൊഴിലാളികൾക്കും മാസശമ്പളക്കാരായ ജീവനക്കാർക്കും േദ്രാഹകരമാണെന്ന്​ കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി). തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാറിനെ പ്രതിനിധീകരിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ കുറ്റപ്പെടുത്തി. മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ ആവശ്യപ്പെട്ടു. വർക്കിങ്​ പ്രസിഡൻറ് മംഗലത്ത് രാഘവൻനായർ അധ്യക്ഷത വഹിച്ചു. വൈസ്​ പ്രസിഡൻറുമാരായ എസ്​. സുഭാഷ്, പെരിനാട് മുരളി, വൈ.എ. സമദ് എന്നിവർ സംസാരിച്ചു. ഒാണക്കാലത്ത്​ ഇളവ്​ നൽകണം-വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം: ഓണക്കാലത്ത് കണ്ടെയ്​ൻ​െമൻറ് മേഖലകളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. മാസങ്ങളായി പ്രതിസന്ധിയിലായ കച്ചവടസ്ഥാപനങ്ങൾക്ക്​ ഓണക്കാലത്തും ഇളവ് നല്‍കാത്തത് വ്യാപാരികളെയും പതിനായിരക്കണക്കിന് തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന്​ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story